അഗളി: അട്ടപ്പാടി ഓടപ്പട്ടിയിൽ ചിത്രശലഭങ്ങളുടെ നിറകാഴ്ചയാണ്. നീലക്കടുവ വിഭാഗത്തിൽപെട്ട ആയിരക്കണക്കിന് ചിത്രശലഭങ്ങളാണ് പ്രദേശത്തെ വീടുകളുടെ മുറ്റത്തും തൊടിയിലും ചെടികളിലുമായി പറന്നുല്ലസിക്കുന്നത്. ഓടപ്പെട്ടി വാഴക്കാട്ടിൽ വീട്ടിൽ വി.ആർ. രാമകൃഷ്ണന്റെയും ചിഞ്ചു സനീഷിന്റെയും വീട്ടുമുറ്റത്ത് നട്ട പൂമ്പാറ്റ ചെടി (കിലുകിലുപ്പ) കളിലാണ് ബ്ലൂടൈഗർ ഇനത്തിൽപ്പെട്ട പൂമ്പാറ്റകൾ ഒരാഴ്ചയായി കാഴ്ച വസന്തമൊരുക്കിയത്.
നിരവധി ആളുകളാണ് ഇത് കാണാനായി കിലോമീറ്ററുകൾ താണ്ടിയെത്തുന്നത്. മഴയൊഴിഞ്ഞ് മാനം തെളിഞ്ഞതോടെയാണ് ശലഭങ്ങൾ എത്തിത്തുടങ്ങിയതെന്ന് രാമകൃഷ്ണൻ പറഞ്ഞു. ദേശാടന സ്വാഭവമുള്ള ഈ പൂമ്പാറ്റകൾ ആറളം വന്യജീവി സങ്കേതത്തിലും മറ്റും വലിയ കൂട്ടമായി ഒത്തുചേരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.