അഗളി: സി.പി.എം പുതുർ മുൻ ലോക്കൽ കമ്മിറ്റി അംഗവും നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ചാവാടിയൂർ താങ്കവേലു പാർട്ടിക്ക് പുറത്തേക്ക്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് തങ്കവേലു ഏരിയ സെക്രട്ടറിക്ക് കത്ത് നൽകി. സ്വർണഗദ്ദയിലെ സ്വന്തം തോട്ടത്തിലേക്ക് പാലം നിർമിച്ച് കിട്ടാനായി അനധികൃത ഇടപെടൽ നടത്തിയതായി നേരത്തേ ആരോപണമുയർന്നിരുന്നു.
പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെ തോട്ടത്തിനുള്ളിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹെൽത്ത് സബ് സെന്റർ നിർമിച്ച് ഇവിടേക്ക് പാലം നിർമിക്കാൻ പഞ്ചായത്ത് ഭരണ സമിതിയെ സ്വാധീനിച്ചു ഫണ്ട് വകയിരുത്താൻ ആലോചന നടത്തിയത് വിവാദമായതോടെ പാർട്ടിയുമായി അകൽച്ചയിൽ ആയിരുന്നു താങ്കവേലു.
സംഭവം വിവാദമായതിനെത്തുടർന്ന് പഞ്ചായത്ത് പാലം നിർമാണത്തിനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു. ആർക്കും ഉപകാരമില്ലാതെ 27 ലക്ഷമാണ് താങ്കവേലുവിന്റെ തോട്ടത്തിനുള്ളിൽ മുടങ്ങി കിടക്കുന്ന സർക്കാർ ഫണ്ട്. പാർട്ടി നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയും ഒഴിവാക്കി നിർത്തുകയും ചെയ്യുന്നതാണ് പാർട്ടി വിടാൻ ഇടയാക്കിയത് എന്നും 42 വർഷമായി പാർട്ടി പ്രവർത്തകൻ ആണെന്നും താങ്കവേലു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.