അഗളി: കേരള സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ കേരളം തരിശുനില കൃഷി പ്രോത്സാഹനത്തിെൻറ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിൽ കാർഷിക വിപ്ലവം സൃഷ്ടിച്ച് കർഷകർ. മേഖലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതികളിൽ ഉൾപ്പെടുത്തി 240 ഹെക്ടർ തരിശുനിലത്തിലും കേരള കൃഷി വകുപ്പിെൻറ നേരിട്ടുള്ള ധനസഹായത്തോടെ 192 ഹെക്ടർ തരിശുനിലത്തിലും കൃഷിയിറക്കി സംസ്ഥാനത്തുതന്നെ സുഭിക്ഷകേരളം പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ തരിശുനിലം കൃഷിയോഗ്യമാക്കിയ ബ്ലോക്ക് പഞ്ചായത്തായി അട്ടപ്പാടി മാറി.
പതിറ്റാണ്ടുകളായി കാടുകയറി കിടന്ന ഏക്കറുണക്കിന് ഭൂമികളാണ് സുഭിക്ഷ കേരളത്തിലൂടെ വിള നിലങ്ങളായി മാറിയത്. കോവിഡ് മഹാമാരിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളും തൊഴിൽ നഷ്ടപ്പെട്ട യുവാക്കളും ധനസഹായമില്ലാതെ തരിശിട്ടിരുന്ന ഭൂവുടമകളും സുഭിക്ഷ കേരളത്തിെൻറ തണലിൽ ഉത്സാഹഭരിതമായി കൈകോർത്തപ്പോൾ അട്ടപ്പാടി സംസ്ഥാനത്തുതന്നെ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഗളി പഞ്ചായത്ത് ഏറ്റവും കൂടുതൽ തരിശുനിലത്തിൽ കൃഷിയിറക്കി, ആകെ 275 ഹെക്ടറിലാണ് പഞ്ചായത്തിൽ സുഭിക്ഷകേരളം നടപ്പാക്കുന്നത്.
ഷോളയൂർ പഞ്ചായത്തിൽ 87 ഹെക്ടറിലും പുതൂർ പഞ്ചായത്തിൽ 70 ഹെക്ടറിലും കൃഷിയിറക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ തരിശുനിലങ്ങളിൽ കൃഷി ഇറക്കി ഉൽപാദനം മുതൽ ഉൽപന്ന സംഭരണ വിപണനം വരെ ക്രമാതീതമായി നടത്താൻ വിഭാവനം ചെയ്ത സുഭിക്ഷ കേരളം പദ്ധതിയിലൂടെ അട്ടപ്പാടി മറ്റൊരു വിജയചരിത്രം കൂടി രചിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.