അഗളി: അട്ടപ്പാടി പുതൂർ ചീരക്കടവിൽ കൃഷിയിടത്തിൽ കെട്ടിയിട്ട പശുവിനെ പുലി ആക്രമിച്ചു. വ്യാഴാഴ്ച പുലർച്ച 11ഓടെയായിരുന്നു ആക്രമണം. ചീരക്കടവ് സ്വദേശി നമ്പിരാജിന്റെ പശുവിനെയാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റിട്ടുണ്ട്. താടിയെല്ലിനോട് ചേർന്ന ഭാഗങ്ങൾ പുലി കടിച്ചുപറിച്ചതോടെ ഏറെ ഗുരുതരാവസ്ഥയിലാണ്. നമ്പിരാജ് കൃഷിയിടത്തിൽ വെള്ളം നനക്കാൻ പോയപ്പോഴാണ് പശുവിനുനേരെ ആക്രമണമുണ്ടായത്.
കരച്ചിൽ കേട്ട് സമീപവാസികളടക്കം ശബ്ദമുയർത്തിയതോടെ പുലി പശുവിന്റെ കഴുത്തിൽനിന്ന് പിടിവിട്ട് വനമേഖലയിലേക്ക് ഓടിമറഞ്ഞു. അട്ടപ്പാടി വനത്തിൽ മേയാൻ വിടുന്ന ആടുമാടുകൾക്ക് പുലിശല്യം ഭീഷണിയാണ്. എന്നാൽ, പകൽ കൃഷിയിടത്തിലിറങ്ങി ആക്രമണം നടത്തുന്നത് ആദ്യമാണ്. ഷോളയൂർ കത്താളക്കണ്ടി ആദിവാസി ഗ്രാമത്തിൽ രണ്ട് മാസത്തിനിടെ ഏഴ് പശുക്കളെയാണ് പുലി വകവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.