അഗളി: ജീവനക്കാർ ഓഫിസിൽ എത്താത്തതുമൂലം അട്ടപ്പാടിയിലെ വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം നിശ്ചലമായി. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിലെത്തുന്നവർ മണിക്കൂറുകൾ കാത്തുനിന്ന് നിരാശരായി മടങ്ങുകയാണ്. ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയതും പുതുതായി ജീവനക്കാർ എത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. എന്നാൽ നിലവിലുള്ള ജീവനക്കാർ പോലും ജോലിക്ക് കൃത്യസമയത്ത് എത്താത്തതുമൂലം ഓഫിസുകളിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകൾ കണ്ട് മടങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.
അട്ടപ്പാടിയിൽ വില്ലേജ് ഓഫിസുകളിൽ ആളില്ലാക്കസേരകൾ; ഗതികെട്ട് ജനം ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയതും പുതുതായി ജീവനക്കാർ എത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നുഅട്ടപ്പാടിയിൽ വില്ലേജ് ഓഫിസുകളിൽ ആളില്ലാക്കസേരകൾ; ഗതികെട്ട് ജനം ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയതും പുതുതായി ജീവനക്കാർ എത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നുതിങ്കളാഴ്ച രാവിലെ അഗളി വില്ലേജ് ഓഫിസിൽ ഭൂനികുതി അടക്കുവാനെത്തിയവർക്ക് ജീവനക്കാരില്ലാത്തതിനാൽ മടങ്ങേണ്ടി വന്നു. കോട്ടത്തറ, പുതൂർ, പാടവയൽ വില്ലേജുകളിലും സ്ഥിതിയിൽ മാറ്റമില്ല. കോട്ടത്തറ വില്ലേജിൽ നിലവിൽ നികുതി സ്വീകരിക്കുന്നത് നിർത്തിയിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ ഭൂനികുതി അടക്കുന്നതിന് ആഴ്ചകളായി സാധിക്കുന്നില്ല. പുതിയ തണ്ടപ്പേർ ചേർത്ത ശേഷം ഭൂനികുതി വാങ്ങിയാൽ മതിയെന്ന് മേലുദ്യോഗസ്ഥരുടെ നിർദേശമുണ്ടെന്നും അതിനാലാണ് നികുതി ഒടുക്കാൻ സാധിക്കാത്തതെന്നും വില്ലേജ് ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.