അഗളി: അട്ടപ്പാടി വനത്തിൽ മാവോവാദി സാന്നിധ്യമുണ്ടോയെന്ന പരിശോധനയുടെ ഭാഗമായി ഹെലികോപ്ടർ നിരീക്ഷണവുമായി പൊലീസ്. വെള്ളിയാഴ്ച രാവിലെ അരീക്കോടുനിന്നെത്തി അട്ടപ്പാടി വനമേഖലക്ക് മുകളിൽ വ്യോമനിരീക്ഷണം നടത്തിയ സംഘത്തിൽ അഗളി ഡിവൈ.എസ്.പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള കമാൻഡോ സംഘമാണുണ്ടായിരുന്നത്. മലപ്പുറം ജില്ലയുടെ വനാതിർത്തിയും സൈലന്റ് വാലി, അട്ടപ്പാടി, അപ്പർ ഭവാനി കാടുകളും സംഘം നിരീക്ഷിച്ചു. വട്ടലക്കി ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനത്തിറങ്ങിയ കോപ്ടർ പതിനൊന്നരയോടെ മടങ്ങി. നിലമ്പൂർ, കണ്ണൂർ, വയനാട് വനങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും അടുത്തിടെ മാവോവാദികൾ സാന്നിധ്യമറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.