അഗളി: അച്ഛൻ എവിടെയാണ് മറഞ്ഞത്? ഇന്നെങ്കിലും വീട്ടിലേക്ക് വരില്ലേ? വിവാഹ ദിനത്തിലെങ്കിലും കാണാമറയത്തു നിന്ന് നിറ ചിരിയുമായി അച്ഛൻ കയറി വരുമെന്ന് പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് മകൾ രേഖ.
ശനിയാഴ്ച രേഖയുടെ വിവാഹ ദിനമാണ്. കൈപിടിച്ച് കതിർമണ്ഡപത്തിലേക്ക് ആനയിക്കേണ്ടയാൾ വനത്തിലെവിടെയോ മറഞ്ഞിട്ട് ഒരു മാസം പിന്നിടുന്നു. സൈലന്‍റ്വാലി വനമേഖലയിൽ നിന്നും കാണാതായ വനംവകുപ്പ് വാച്ചർ രാജന്‍റെ മകളാണ് രേഖ.
രാജനെ കാണാതായിട്ട് 38 ദിവസമായി. സർക്കാറിന്‍റെ മുഴുവൻ സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഒരു തുമ്പുമില്ല. സൈലന്‍റ്വാലി ദേശീയ ഉദ്യാനത്തിൽ സൈരന്ധ്രി വാച്ച് ടവറിന് സമീപത്തുള്ള മെസിൽ നിന്നും ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പിലേക്ക് ഉറങ്ങാൻ പോയ രാജനെ പിന്നീട് കാണാതാവുകയായിരുന്നു.
പൊലീസ്, ഫോറസ്റ്റ്, കമാൻഡോ സംഘങ്ങളടക്കം ദിവസങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും സൂചന പോലും ലഭിച്ചില്ല. പതിറ്റാണ്ടിലധികമായി സൈലന്‍റ്വാലി കാടുകളെ അറിയുന്ന ആളാണ് രാജൻ. അതുകൊണ്ടു തന്നെ ഗതിമാറി സഞ്ചരിക്കേണ്ട സാഹചര്യവുമില്ല. മകളുടെ വിവാഹം ഉറപ്പിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.