ശി​ങ്ക​മ്പാ​റ ഊ​രി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ശി​ങ്ക​മ്പാ​റ ഊ​രു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു, മൊ​ബൈ​ൽ ഫോ​ണും ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​മാ​യി പ്ര​സി​ഡ​ൻ​റ് എ​ത്തി

അ​ഗ​ളി: ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ദൂ​ര പ്ര​ദേ​ശ​മാ​യ ശി​ങ്ക​മ്പാ​റ​യി​ലെ ഊ​രു​കാ​ർ ദു​രി​ത​ത്തി​ലാ​ണെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ണു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും അം​ഗ​ങ്ങ​ളും എ​ത്തി.

ശി​ങ്ക​മ്പാ​റ​യി​ൽ 38 കു​ടും​ബ​ങ്ങ​ളി​ലാ​യി 96 പേ​രാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണി​ന് പു​റ​മെ മ​ഴ കൂ​ടി അ​ധി​ക​രി​ച്ച​തോ​ടെ ഊ​രു​കാ​ർ ദു​രി​ത​ത്തി​ലാ​യി.

മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​ട​ങ്ങു​ന്ന മൂ​ന്ന് കി​റ്റു​ക​ളാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും ന​ൽ​കി​യ​ത്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പാ​തി ശ​മ്പ​ളം ഉ​പ​യോ​ഗി​ച്ചാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ ഘ​ട്ട​മാ​യി മൊ​ബൈ​ൽ ഫോ​ണും ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​രാ​മ​മൂ​ർ​ത്തി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ല​താ​കു​മാ​രി, പ​ഴ​നി​സ്വാ​മി, ശാ​ലി​നി, വേ​ല​മ്മാ​ൾ, ക​ൽ​പ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം എ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വി​ത​ര​ണം ന​ട​ത്തി.

Tags:    
News Summary - Shingampara wanted: along with a mobile phone and food kits The panchayat President arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.