അഗളി: അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമപഞ്ചായത്ത് കാലങ്ങളായി പഞ്ചായത്തിെൻറ പേര് തെറ്റായി ഉപയോഗിച്ചുവരുന്നത് വിവാദമാകുന്നു. ഷോളയൂർ എന്നത് പഞ്ചായത്ത് നൽകുന്ന രേഖകളിൽ ഷോളയാർ എന്ന് തെറ്റായാണ് രേഖപ്പെടുത്തുന്നത്.
1994 ഏപ്രിൽ 24ന് ഇറങ്ങിയ സർക്കാർ െഗസറ്റിൽ ഷോളയൂർ, കോട്ടത്തറ എന്നീ വില്ലേജുകൾ ഉൾപ്പെട്ട പ്രദേശം ഷോളയൂർ പഞ്ചായത്ത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും അധികൃതർ പതിറ്റാണ്ടുകളായി തെറ്റ് ആവർത്തിച്ചുവരുകയാണ്. പഞ്ചായത്തിൽനിന്ന് നൽകുന്ന നോട്ടീസുകളിലും വിവിധ സർട്ടിഫിക്കറ്റുകളിലും പഞ്ചായത്തിെൻറ പേര് ഷോളയാർ എന്ന് തന്നെയാണ് രേഖപ്പെടുത്തി വരുന്നത്. എന്നാൽ, എഴുതി നൽകുന്ന രേഖകളിൽ ഷോളയൂർ എന്നും രേഖപ്പെടുത്തുന്നു. ഇതിൽ ഗുരുതരമായ നിയമ പ്രശ്നങ്ങൾ ഉെണ്ടന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ രേഖകളിൽ പഞ്ചായത്തിെൻറ പേര് ഷോളയാർ എന്ന് ആയതുകൊണ്ടാണ് തെറ്റ് സംഭവിച്ചത് എന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടങ്കിലും െഗസറ്റ് വിജ്ഞാപന രേഖകൾ പുറത്തുവന്നതോടെ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് കാലങ്ങളായി സംഭവിച്ചിട്ടുള്ളത് എന്ന് വ്യക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.