അഗളി: കുടിവെള്ള ക്ഷാമം പരിഹരിക്കാനും കൃഷിക്ക് കൂടി പ്രയോജനപ്പെടുത്താനും ജൽജീവന്‍ മിഷന്റെ സഹായത്തോടെ ജലവിതരണ സംവിധാനം നടപ്പാക്കുമെന്ന് ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി അറിയിച്ചതായി വനിത കമീഷന് അംഗം വി.ആര്. മഹിളാമണി അറിയിച്ചു.
പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗം സ്ത്രീകളെ വീടുകളില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. ജലദൗര്‍ലഭ്യതയാണ് ഷോളയൂരിലെ പ്രധാന പ്രശ്നം. ഇത് പരിഹരിക്കുന്നത് സംബന്ധിച്ച് കമീഷന് ആശയവിനിമയം നടത്തിയപ്പോഴാണ് വിപുല പദ്ധതി നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്.
ഷോളയൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 11 പട്ടികവര്‍ഗ മേഖലകളിലാണ് വനിത കമീഷന് പ്രത്യേക ക്യാമ്പ് നടത്തിയത്. ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, വനിത കമീഷന് റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്. ജിതേഷ്, പഞ്ചായത്തംഗം ജി. രാധാകൃഷ്ണന്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.എം. രാഹുല്‍, കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ കെ. പ്രശാന്ത്, പട്ടികവര്‍ഗ പ്രമോട്ടര്‍മാരായ ആര്. വെള്ളിങ്കിരി, മരുതാചലം, എ. ശ്യാമിലി, കെ. സന്തോഷ് കുമാര്‍, ഓവര്‍സിയര്‍ വി. നമേഷ് കുമാര്‍, ഷോളയൂര്‍ എസ്.ഐ പളനിസ്വാമി, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ. ശരവണന്, അര്ജുന് മോഹന്‍, വനിത പൊലീസ് ഓഫിസര്‍ സി. ഈശ്വരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.