അഗളി: സൈലന്റ് വാലി നാഷനൽ പാർക്കും കെ.എസ്.ആർ.ടി.സിയും സംയുക്തമായി ആരംഭിച്ചിരിക്കുന്ന സൈലന്റ് വാലി ജംഗ്ൾ സഫാരിയുടെ ഉദ്ഘാടനം സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദ് നിർവഹിച്ചു. മുക്കാലി ഫോറസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സൈലന്റ് വാലി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എം.പി. പ്രസാദ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഭിലാഷ്, ഇക്കോ ടൂറിസം മാനേജർ സുബ്രഹ്മണ്യൻ, കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഉദ്യോഗസ്ഥരായ നോർത്ത് സോൺ കോഓഡിനേറ്റർ അബ്ദുൽ റഷീദ്, നോർത്ത് സോൺ കോഓഡിനേറ്റർ ബിനു, ജില്ല കോഓഡിനേറ്റർ വിജയ് ശങ്കർ, മണ്ണാർക്കാട് യൂനിറ്റ് കോഓഡിനേറ്റർ ഷിന്റോ കുര്യൻ എന്നിവർ പങ്കെടുത്തു.
ഒരു ട്രിപ്പിൽ 50 പേരുടെ ബുക്കിങ് സ്വീകരിക്കും. പാലക്കാട് നിന്ന് മുക്കാലിയിലേക്കും തിരിച്ചുമുള്ള യാത്ര, സൈലന്റ് വാലി ജംഗ്ൾ സഫാരി, ഭക്ഷണം എന്നിവ ഉൾപ്പെടെ 1250 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.