അഗളി: വിവരാവകാശ നിയമം സംബന്ധിച്ച് വിദ്യാർഥികളുമായി സംവാദം നടത്തി സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.കെ.എം. ദിലീപ്. അഗളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ട്രൽ ലിറ്ററസി ക്ലബ്, സ്റ്റുഡൻറ്സ് പോലീസ് കാഡറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംവാദം നടന്നത്. വിവരാവകാശ നിയമം എന്ത്, എന്തിന്, വിവരാവകാശ അപേക്ഷ നൽകുന്ന വിധം, ഫീസ് ഘടന തുടങ്ങിയ വിഷയങ്ങളാണ് പങ്കുവെച്ചത്. വിവരാവകാശ നിയമം അട്ടപ്പാടിയിലെ എല്ലാ ഊരുകളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി പ്രത്യേക പരിശീലനം നൽകിയ വിദ്യാർഥികളുടെ കോർ ഗ്രൂപ്പ് രൂപവത്കരിക്കാൻ കമീഷൻ നിർദേശിച്ചു. ഹയർസെക്കൻഡറി, പത്താംതരം വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഗ്രൂപ് സജ്ജമാക്കുക. പി.ടി.എ വൈസ് പ്രസിഡന്റ് കെ.ജി. സുനിൽ അധ്യക്ഷത വഹിച്ചു.
അഗളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു, എസ്.എം.സി ചെയർമാൻ മുഹമ്മദ് ജാക്കിർ, സ്കൂൾ പ്രധാനാധ്യാപകൻ പി.എസ്. അനിൽകുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി. സത്യൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ. ശാന്തി, അധ്യാപകരായ രാജിമോൾ, സിസിലി സെബാസ്റ്റ്യൻ, പി.വി. ബിന്ദു, സ്മിത എം. നാഥ്, എച്ച്.ആർ. അനീഷ്, നിഷ ബാബു എന്നിവർ സംസാരിച്ചു. ഊരുകളിൽ വിവരാവകാശ നിയമത്തെ കുറിച്ച് അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി സാമ്പാർകോട്, ഇടവാണി ഊരുകൾ കമീഷൻ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.