അഗളി: മേലെ ഊരിലെ കമ്യൂണിറ്റി സെൻറർ സന്ദർശനത്തോടെ 'ജാഗ്രതയുടെ സന്ദേശവുമായി വനിത കമീഷൻ അട്ടപ്പാടി ഊരുകളിലേക്ക്'പദ്ധതിയുടെ രണ്ടാം ദിവസത്തിന് തുടക്കം. ഊരുവാസികൾ പൂച്ചെണ്ട് നൽകി കമീഷൻ അംഗങ്ങളെ സ്വീകരിച്ചു. കമ്യൂണിറ്റി സെൻററിൽ ഒത്തുചേർന്ന കുട്ടികൾ, അമ്മമാർ, പ്രായമായവർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അംഗൻവാടി പ്രവർത്തകർ, പ്രമോട്ടർമാർ എന്നിവരുമായി കമീഷൻ അംഗങ്ങൾ ചർച്ച നടത്തി. ഗർഭിണികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പ്രായമായവരുടെ പെൻഷൻ അനുബന്ധ വിഷയങ്ങളും കമീഷൻ അന്വേഷിച്ച് അറിഞ്ഞു. തുടർന്ന് മേലെ അഗളിയിലെ കമ്യൂണിറ്റി കിച്ചൻ സന്ദർശിച്ചു. ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. അരി വിതരണത്തിൽ ആദിവാസി വിഭാഗത്തിന് താൽപര്യമുള്ള ഇനം അരി ഉറപ്പുവരുത്തുമെന്ന് കമീഷൻ പറഞ്ഞു.
കമീഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി, വനിത കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ലക്ഷ്മണൻ, ഭക്ഷ്യ കമീഷൻ അംഗം രമേശൻ, കമീഷൻ പി.ആർ.ഒ. ശ്രീകാന്ത് എം. ഗിരിനാഥ് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.