ആനക്കര: തൃത്താല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം പ്ലാന്‍ ഫണ്ടിലും കിഫ്ബിയിലുമായി സ്കൂളുകള്‍ക്ക് മാത്രം ചെലവഴിച്ചത് 42 കോടി രൂപയെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
പൂര്‍ണമായും കെട്ടിട നിര്‍മാണത്തിനു മാത്രമായാണ് ഇത് ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിശ്ശേരി ജി.ജെ.ബി സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി നിര്‍മ്മിച്ചു നല്കിയ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുചടങ്ങുകളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഹരിതചട്ടം പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അധ്യക്ഷത വഹിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനി വിനു, വാര്‍ഡംഗങ്ങളായ റംല വീരാന്‍കുട്ടി, ഷഹന അലി, തൃത്താല എ.ഇ.ഒ പി.വി സിദ്ദീഖ്, പ്രധാനാധ്യാപിക പി.പി. സിന്ധു, പി.ടി.എ പ്രസിഡന്റ് ഹൈദര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.