ആനക്കര: ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുഹമ്മദിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പന്‍ അറിയിച്ചു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ഇല്ലാതിരുന്നിട്ടും സീനിയോറിറ്റി പരിഗണിച്ച് ആദ്യ മൂന്നര വര്‍ഷത്തേക്ക് കെ. മുഹമ്മദിനെ പരിഗണിക്കുകയായിരുന്നു.
പിന്നീടുള്ള കാലയളവിലേക്ക് ടി. സാലിഹിനെയും നിയോഗിക്കാനാണ് തൃത്താല മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയ കമ്മറ്റി തീരുമാനിച്ചിരുന്നത്. ഇരുവരും ഇത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും കെ. മുഹമ്മദ് സ്ഥാനം ഒഴിഞ്ഞില്ല. ഇക്കാര്യത്തിൽ ഡി.സി.സി പ്രസിഡന്‍റ് രേഖാ മൂലം കത്ത് നല്‍കിയിരുന്നു.
പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാനോ സ്വമേധയാ സ്ഥാനം ഒഴിയാന്‍ തയാറാകുകയോ ചെയ്യാത്തതിനാൽ കെ. മുഹമ്മദിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.