ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ടൗണിൽ 20 വർഷമായി അലഞ്ഞു നടക്കുകയും റോഡരികിൽ അന്തിയുറങ്ങുകയും ചെയ്തിരുന്ന ഗോപി ഇനി വടകര എടച്ചേരി തണലിൽ കഴിയും. ഇവരുമായി നടത്തിയ ധാരണ പ്രകാരം ചെറുപ്പുളശ്ശേരി നഗരസഭ കൗൺസിലർ അബ്്ദുൽ ഗഫൂറിെൻറ നേതൃത്വത്തിൽ എടച്ചേരിയിലെത്തിക്കുകയായിരുന്നു. ഓഫിസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗോപിയെ സ്ഥാപനം സംരക്ഷണത്തിനായി ഏറ്റെടുത്തു.
പ്രവർത്തനത്തിന് ചെർപ്പുളശ്ശേരിയിലെ എൻ.കെ. അബ്്ദുൽ ലത്തീഫ്, റഷീദ് പാലസ്, പി.കെ. അബുസ്സലാം, ഒ. മൊയ്തീൻകുട്ടി, പി.വി. അഷറഫ്, കബീർ, പി.ടി. ആഷിക്, പി. സുബ്ഹാൻ, എൻ.കെ. അക്ബർ, പി.ടി. അൽത്താഫ് എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.