ചെര്‍പ്പുളശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണരംഗം കൊഴുത്തതോടെ പ്രചാരണഗാനങ്ങള്ക്ക് പ്രിയമേറുകയാണ്. പാര്‍ട്ടികള്‍ വ്യത്യാസമില്ലാതെ പ്രചാരണഗാനങ്ങള്ക്ക് ഈണമിടുന്ന തിരക്കിലാണ് പേങ്ങാട്ടിരി സ്വദേശി അന്‍സാര്‍. നൂറിലധികം ഗാനങ്ങളാണ് വ്യത്യസ്ത സ്ഥാനാര്‍ഥികള്‍ക്കായി അന്‍സാര്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് പാടിയത്.
സമൂഹ മാധ്യമങ്ങളിലാണ് സ്ഥാനാര്‍ഥികളുടെ പ്രധാന ശ്രദ്ധ. വ്യത്യസ്ത അനുഭവങ്ങളോടെയും സ്വരമാധുര്യത്തിലും സമൂഹമാധ്യമങ്ങളില്‍ വിഭവങ്ങള്‍ യഥേഷ്ടം ലഭ്യമാകുമ്പോള്‍ പരമാവധി മികവ് പുലര്‍ത്തി വോട്ടര്‍മാരെ കൈയിലെടുക്കാനും സ്വാധീനിക്കാനുമാകുകയെന്നത് ഏറെ ശ്രമകരമാണെന്ന് അന്‍സാര്‍ പറയുന്നു. പ്രചാരണ പാരഡികള്‍ക്കാണ് ഇത്തവണ നവമാധ്യമങ്ങളില്‍ ഡിമാൻഡ്.
മറ്റു രചയിതാക്കളുടെ പാട്ടിനോടൊപ്പം സ്വന്തമായി എഴുതിയ വരികളിലും യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് കൂട്ടാനുള്ള പാട്ടുകള്‍ ആലപിച്ചും അന്‍സാര്‍ വ്യത്യസ്തമാകുകയാണ്.
നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളിലും സ്റ്റേജ് പരിപാടികളുലും ആലാപനമികവ് തെളിയിച്ചിട്ടുണ്ട് അൻസാർ. ഓങ്ങല്ലൂര്‍ മൂലൂര്ക്കര എ.എല്‍.പി സ്കൂളിലെ അധ്യാപകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.