ചെർപ്പുളശ്ശേരി: ലോകത്തിലെ ഏറ്റവും മുൻനിര സർവകലാശാലകളിൽനിന്ന് ഒരു വർഷം കൊണ്ട് മുജീബ് പഠിച്ചുതീർത്തത് 20 കോഴ്സുകൾ. കോവിഡ് കാലത്ത് ലോകം വീട്ടിലേക്കൊതുങ്ങിയപ്പോൾ ഇ-ലേണിങ് ശീലമാക്കിയ മുജീബ് കളത്തിങ്ങൽ ഒാൺലൈനിൽ ലഭ്യമായ കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റ് നേടുകയായിരുന്നു.
നെറ്റ് പരീക്ഷയിൽ ഗണിതത്തിൽ തുടർച്ചയായി അഞ്ച് തവണ റാേങ്കാടെ റിസർച്ച് ഫെലോഷിപ്പ് നേടി മുജീബ് റെക്കോഡ് സ്ഥാപിച്ചിരുന്നു. ചെർപ്പുളശ്ശേരി കുറ്റിക്കോട് ഇഖ്ബാൽ-സാഹിറ ദമ്പതികളുടെ മകനായ മുജീബ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഗണിത വിഭാഗം അസി. പ്രഫസറാണ്. ഭാര്യ: നജ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.