ചെർപ്പുളശ്ശേരി: കേരളത്തിലേക്ക് കടത്തിയ 100 ലിറ്റർ വിദേശമദ്യവുമായി യുവാക്കൾ പിടിയിൽ. മണ്ണൂർ സ്വദേശികളായ ഇബ്രാഹിം (40), ഉസ്മാൻ (27) എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും ചെർപ്പുളശ്ശേരി പൊലീസും വെള്ളിയാഴ്ച പുലർച്ച ഒരുമണിക്ക് തൂത പാലത്തിന് സമീപം നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.
മിനിലോറിയുടെ ബോഡിയുടെ അടിയിൽ ബാഗുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. നിലമ്പൂരിൽനിന്ന് കാലി തീറ്റയുമായി കർണാടകയിലേക്ക് പോയി തിരിച്ചുവരികയായിരുന്നു വാഹനം. പ്രതികളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി.
പാലക്കാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ, ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ അമീർ അലി, പൊലിസ് ഓഫിസർമാരായ സജീഷ്, ഉമ്മർ, ശശിധരൻ, കൃഷ്ണകുമാർ, ശങ്കരനാരായണൻ, ഹോം ഗാർഡ് വിനോദ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, ആർ. കിഷോർ, ആർ. രാജീവ് എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.