ചെർപ്പുളശ്ശേരി: നവാഗതരെ വരവേൽക്കാൻ അനുമതിയില്ലാതെ റോഡ് ഷോ നടത്തുന്നതിനിടെ അടിപിടി ഉണ്ടാക്കിയ 50ഓളം വിദ്യാർഥികൾക്കെതിരെ ചെർപുളശ്ശേരി പൊലീസ് കേസ് എടുത്തു.
അമ്പതോളം വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുപ്പുളശ്ശേരിയിലെ സ്വകാര്യ സ്വാശ്രയ കോളജിലെ വിദ്യാർഥികളാണ് ഹെൽമറ്റും മാസ്കും ധരിക്കാതെ മൂന്നുപേരെ ഇരുത്തി വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും തടസ്സമുണ്ടാക്കി റോഡ് ഷോ നടത്തിയത്.
കോളജിലേക്ക് അമിതവേഗത്തോടു കൂടി കുട്ടികൾ പോകുന്നതും അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വാഹനങ്ങൾ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ കോടതി മുഖേന സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.