ചെർപ്പുളശ്ശേരി: വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ പ്രവർത്തനങ്ങൾ കാണാനും വിലയിരുത്താനും മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക് വെള്ളിനേഴിയിലെത്തി. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ വൈ. കല്യാണകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻവശത്തുള്ള ശലഭോദ്യാനം സന്ദർശിക്കുകയും ശലഭങ്ങളെ ആകർഷിക്കാനുള്ള കിലുപ്പ സസ്യം നടുകയും ചെയ്തു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റാനശ്ശേരിയിൽ സ്ഥാപിച്ച എം.സി.എഫിെൻറയും ബെയിലിങ് യൂനിറ്റിെൻറയും പ്രവർത്തനങ്ങൾ കണ്ടു. ജാപ്പനീസ് മാതൃകയിലുള്ള മിയാവാക്കി വനത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.
പച്ചത്തുരുത്തിലേക്ക് അടക്കാപുത്തൂർ സംസ്കൃതി നൽകിയ അശോകവൃക്ഷത്തൈ ഗ്രാമപഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് ഓഫിസിൽ ഭരണസമിതിയും ജീവനക്കാരും മുൻ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് തോമസ് ഐസക്കിന് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്തിെൻറ കാൽനൂറ്റാണ്ടത്തെ ജനകീയാസൂത്രണ പ്രവർത്തനങ്ങളും അവർ പങ്കുവെച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പരമേശ്വരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. അനിൽകുമാർ, കെ. പ്രേമ, ബ്ലോക്ക് പഞ്ചായത്തംഗം കെ. പ്രജീഷ് കുമാർ, മറ്റ് ജനപ്രതിനിധികൾ, സെക്രട്ടറി, ജീവനക്കാർ, മുൻ പ്രസിഡൻറുമാരായ കെ. ശ്രീധരൻ, കെ. ഹരിദാസ്, പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ, പി.കെ. ശശിധരൻ, പി. പ്രകാശൻ, അടക്കാപുത്തൂർ സംസ്കൃതി പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിെൻറ മികച്ച ജൈവ വൈവിധ്യ പരിപാലന സമിതിക്ക് (ബി.എം.സി) സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സംസ്ഥാന പുരസ്കാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.