ചെ​ർ​പ്പു​ള​ശ്ശേ​രി 26ാം മൈ​ലി​ൽ ലോ​റി​ക്ക് മു​ക​ളി​ൽ വീ​ണ മ​രം മുറിച്ചുമാറ്റാൻ ശ്രമിക്കുന്നു  

ചെർപ്പുളശ്ശേരിയിൽ ലോറിക്ക് മുകളിൽ മരം വീണു

ചെർപ്പുളശ്ശേരി: തൂത -പാലക്കാട് സംസ്ഥാന പാതയിൽ 26ാം മൈലിൽ റോഡരികിലെ മരം ചരക്കുലോറിക്ക് മുകളിലേക്ക് കടപുഴകി. കോഴിക്കോട്ടുനിന്ന് ചെന്നൈയിലേക്ക് തീപ്പെട്ടിക്കൊള്ളിയുമായി പോവുകയായിരുന്നു ലോറി.

മരം വീഴുന്നത് കണ്ട ഡ്രൈവർ ലോറി വെട്ടിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. ലോറിക്ക് മുന്നിൽ സഞ്ചരിച്ചിരുന്ന കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വൈദ്യുതി കമ്പിക്ക് മുകളിൽ ഉടക്കിയാണ് മരം നിന്നത്. വൈദ്യുതി ബന്ധം പെട്ടെന്ന് നിലച്ചതും അപകടമൊഴിവാക്കി.

ഞായറാഴ്ച വൈകീട്ട് 6.45ഓടെയായിരുന്നു അപകടം. രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. മുണ്ടൂർ -തൂത സംസ്ഥാന പാതയുടെ വീതി കൂട്ടാൻ റോഡിന്‍റെ ഇരുവശവും മണ്ണ് നീക്കിയതിനാൽ ഗതാഗതത്തിന് തടസ്സം നേരിട്ടു. പൊലീസും കോങ്ങാടിൽനിന്നുള്ള ഫയർഫോഴ്സ് യൂനിറ്റും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി 10 മണിയോടെയാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്. 

Tags:    
News Summary - tree fell on a lorry in Cherpulassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.