ചെർപ്പുളശേരി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വീട് പൂർണമായി തകർന്ന കുടുംബത്തിന് താങ്ങായി കാറൽമണ്ണ തെക്കുംമുറി നാലാലുംകുന്ന് യുവശക്തി ക്ലബ് പ്രവർത്തകർ.
വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെർപ്പുളശേരി നഗരസഭയിലെ മുപ്പത്തി മൂന്നാം വാർഡിൽ പാന്തപാടത്ത് ശോഭനയുടെ വീടിെൻറ മേൽക്കൂര പൂർണമായും തകർന്നു പോയിരുന്നു. ലോക്ക്ഡൗൺ പ്രതിസന്ധികൾക്കിടയിലും ക്ലബ് പ്രവർത്തകർ കുടുംബത്തിന് സഹായവുമായി രംഗത്തെത്തുകയായിരുന്നു.
തകർന്നു പോയ മേൽക്കൂര ഷീറ്റ് പുനഃസ്ഥാപിച്ച് താമസയോഗ്യമാക്കി. ക്ലബ് പ്രവർത്തകരായ മിഥുൻ, അഭിഷേക്, അജിത്ത്, അനൂപ്, രാഹുൽ എന്നിവർ നേതൃത്വം നൽകി. ചെർപ്പുളശേരി നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ടി. പ്രമീള, കൗൺസിലർ കവിത എന്നിവർ ക്ലബംഗങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.