മ​ന്ദം​പു​ള്ളി വ​ള​വി​ലെ പാ​ഴ് ചെ​ടി​ക​ൾ വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് വെ​ട്ടി​മാ​റ്റുന്നു

വ​ട​വ​ന്നൂ​ർ മന്ദംപുള്ളി വളവിലെ പാഴ് ചെടികൾ വെട്ടി

പു​തു​ന​ഗ​രം: മ​ന്ദം​പു​ള്ളി അ​പ​ക​ട വ​ള​വി​ലെ പാ​ഴ് ചെ​ടി​ക​ൾ വെ​ട്ടി​മാ​റ്റി വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്. നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വ​ള​വി​ലെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ട​പെ​ട​ണ​മെ​ന്നും റോ​ഡ് വീ​തി കൂ​ട്ടി സി​ഗ്ന​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പാ​ര​ന്റ്സ് കോ​ഓ​ഡി​നേ​ഷ​ൻ ഫോ​റം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ സ​മ​രം ന​ട​ത്തി​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി വൈ​കി​പ്പി​ച്ച​തോ​ടെ​യാ​ണ് വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ വ​ള​ർ​ന്ന പാ​ഴ് ചെ​ടി​ക​ൾ വെ​ട്ടി​യ​ത്. പാ​ര​ന്റ്സ് കോ​ഓ​ഡി​നേ​ഷ​ൻ ഫോ​റം ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും ന​ട​പ​ടി എടുത്തിരുന്നില്ല.

Tags:    
News Summary - Cut waste plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.