കോങ്ങാട്: കനത്ത മഴയിൽ മുണ്ടൂർ-തൂത റോഡ് വെള്ളത്തിൽ മുങ്ങി. ചില വാഹനങ്ങളിൽ വെള്ളം കയറിയതും വിനയായി. കോങ്ങാട് ഗ്രാമപഞ്ചായത്തിലെ കൊട്ടശ്ശേരിയിലും പരിസരങ്ങളിലുമാണ് വെള്ളം ഉയർന്നത്.
മുണ്ടൂർ-തൂത റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി പാത വീതികൂട്ടി ഇരുവശങ്ങളിലും ഡ്രൈനേജ് നിർമിച്ച് കോൺക്രീറ്റ് സ്ലാബ് ഉയർത്തി കെട്ടിയെങ്കിലും റോഡിലെ വെള്ളം ഒഴുകി പോകുന്നതിന് ക്രമീകരണമില്ല.
സ്ലാബിലെ ദ്വാരം പലയിടങ്ങളിലും അടഞ്ഞു. വീടുകളിലേക്കും കടകളിലേക്കും വെള്ളം ഒഴുകിയെത്തുന്ന സാഹചര്യമുണ്ട്. ഉയർന്ന സ്ഥലങ്ങളിൽ വീടുകൾക്ക് സമീപമുള്ള തറയോട് ചേർന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.