ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണ്ണൂ​രി​ലെ

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ആരോഗ്യവകുപ്പിന്‍റെ മിന്നൽപരിശോധന; നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു

മ​ണ്ണൂ​ർ/ കോ​ങ്ങാ​ട്: ലോ​ക പു​ക​യി​ല​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​മ്പ​ന്ധി​ച്ച് മ​ണ്ണൂ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല പാ​ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി. പൊ​തു സ്ഥ​ല​ത്ത് പു​ക​വ​ലി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി പി​ഴ​യീ​ടാ​ക്കി. നി​യ​മാ​നു​സൃ​ത പു​ക​വ​ലി നി​രോ​ധ​ന ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ളി​ൽ​നി​ന്നും 7600 രൂ​പ​യും മ​റ്റ് അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ ക​ട​ക​ളി​ൽ​നി​ന്ന് 5000 രൂ​പ​യും പി​ഴ​യീ​ടാ​ക്കി.

കൊ​തു​കു വ​ള​രു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച ആ​ക്രി​വ്യാ​പാ​ര സ്ഥാ​പ​നം, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം വി​ൽ​പ​ന ന​ട​ത്തി​യ പ​ല​ച​ര​ക്ക് ക​ട എ​ന്നി​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. സാ​ജ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. ഗ​ണേ​ശ്, ശ​ർ​മ്മ, സ്മി​ത്ത്, ആ​ർ. ര​മ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ങ്ങാ​ട് ആ​രോ​ഗ്യ ബ്ലോ​ക്കി​ന്റെ പ​രി​ധി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 53,050 രൂ​പ പി​ഴ ചു​മ​ത്തി. ഒ​മ്പ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 10 ടീ​മു​ക​ളാ​യി വേ​ർ​തി​രി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ങ്ങാ​ട്, മ​ണ്ണു​ർ, കേ​ര​ള​ശ്ശേ​രി, ക​രി​മ്പ, മു​ണ്ടൂ​ർ, പു​തു​പ്പ​രി​യാ​രം, അ​ക​ത്തേ​ത്ത​റ, മ​ല​മ്പു​ഴ, മ​രു​ത റോ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി, ഹാ​ൻ​സ് വി​ൽ​പ​ന, പു​ക​വ​ലി നി​രോ​ധി​ത മേ​ഖ​ല മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​ല്ലാ​ത്ത​ത്, ബീ​ഡി, സി​ഗ​ര​റ്റ് പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ക്ക​ൽ, പ്രോ​ത്സാ​ഹ​നം ന​ൽ​ക​ൽ എ​ന്നീ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി​സി​മോ​ൻ തോ​മ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​

Tags:    
News Summary - Prohibited tobacco products were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.