കോട്ടായി: കടുത്ത വേനലിനെ മറികടക്കാൻ 52 കോടി ചെലവഴിച്ച് നിർമിക്കുന്ന ജൽ ജീവൻ പദ്ധതിയിൽ നിന്നും വെള്ളമെത്തുന്നതും കാത്ത് നാട്ടുകാർ. ഒന്നര വർഷം മുമ്പ് നിർമാണം തുടങ്ങിയ പദ്ധതി നിർമാണം പാതിവഴിയിലാണ്. പണി തീർത്ത് ജലവിതരണം എന്ന തുടങ്ങുമെന്ന് പറയാനാകാത്ത അവസ്ഥ. കോട്ടായി പൊലീസ് സ്റ്റേഷനു സമീപം ഗവ. മൃഗാശുപത്രി വളപ്പിലാണ് ജൽ ജീവൻ മിഷൻ ടാങ്കിന്റെയും അനുബന്ധ ഓഫിസിന്റെയും നിർമാണം നടക്കുന്നത്.
കോട്ടായി മുട്ടിക്കടവിൽ ഭാരതപ്പുഴക്കു മധ്യേ വലിയ കിണർ കുഴിച്ച് അതിൽ നിന്നാണ് ടാങ്കിലേക്ക് വെള്ളം പമ്പുചെയ്യുക. കോട്ടായി പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലേക്കും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണിത്. കൊടുംവേനലിൽ രൂക്ഷമായ ജലക്ഷാമത്തെ മറികടക്കാൻ ജൽ ജീവൻ മിഷൻ പദ്ധതി ഉടൻ പ്രവർത്തനസജ്ജമാകണേ എന്ന പ്രാർഥനയിലാണ് നാട്ടുകാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.