മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചുങ്കം വില്ലേജ് വളവിലെ സ്ഥിരമായി ഉണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. റോഡ് സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, വളവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, റോഡിലെ വളവ് നിവര്‍ത്തുക, അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഗമം ഉന്നയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറരക്ക് നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഡി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ഇന്ദിര മാടത്തുംപുള്ളി, പഞ്ചായത്ത് അംഗങ്ങളായ രുഗ്മിണി കുഞ്ചീരത്ത്, ഹരിദാസ് ആഴ്വാഞ്ചേരി, സാഹിത്യകാരന് കെ.പി.എസ്. പയ്യനെടം, മുസ്തഫ, സിദ്ദീഖ് മല്ലിയില്‍, ഗോപാലകൃഷഅണന്‍, റീഷീദ് കുമരംപുത്തൂര്‍, സി. രാമകൃഷ്ണന്, ഏലിയാസ് മാസ്റ്റര്‍ സംബന്ധിച്ചു.
ടി.കെ. ഷമീര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്മാന് സഹദ് അരിയൂര്‍ നന്ദിയും പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയുടെ ചെയര്‍മാനായി ദേവദാസ്, കണ്‍വീനറായി പഞ്ചായത്തംഗം ടി.കെ. ഷമീര്‍ എന്നിവരെയും തിരഞ്ഞെടുത്തു. ടി.എം. അബ്ദുല്‍ അലി, സിബിന് ഹരിദാസ് (വൈസ് പ്രസി.), മുസ്തഫ, ബാലഗോപാല്‍ (ജോ. കണ്‍വീ.).
മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കുമരംപുത്തൂർ വില്ലേജ് ഓഫിസിനുസമീപത്തെ വാഹനാപകടങ്ങൾ ഇല്ലാതാക്കാൻ നടപടി ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് അംഗം ഗഫൂർ കോൽകളത്തിൽ ദേശീയപാത ചീഫ് എൻജിനീയർക്ക് നിവേദനം നൽകി. നവീകരണം പൂർത്തിയാക്കിയ നാട്ടുകൽ മുതൽ താണാവ് വരെയുള്ള ഭാഗങ്ങളിൽ തുടർച്ചയായി അപകടം ഉണ്ടാകുന്ന പ്രദേശമായി കുമരംപുത്തൂർ മാറി. 100 മീറ്റർ മാത്രം വരുന്ന ദൂരപരിധിക്കുള്ളിലാണ് അപകടങ്ങൾ, ഈ ഭാഗത്തെ റോഡ് നിർമാണത്തിലെ അശ്രദ്ധയും സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനവുമാണ് അപകട കാരണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഈ ഭാഗത്ത് ആവശ്യമായ സിഗ്നലുകൾ സ്ഥാപിച്ചും ഡിവൈഡർ നിർമിച്ചും അപകടങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയായതിനാൽ ചുങ്കം മുതൽ കുന്തിപ്പുഴ വരെ വിദ്യാർഥികൾക്ക് നടപ്പാത നിർമിക്കണമെന്നും ദേശീയപാത വിഭാഗം സ്ഥലം സന്ദർശിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.