ഗ്രീ​ന്‍ഫീ​ല്‍ഡ് ഹൈ​വേ; വ​ന്യ​ജീ​വി പ്ര​തി​രോ​ധ പ​ദ്ധ​തി ദേ​ശീ​യ​സ​മി​തി​ക്ക് സ​മ​ര്‍പ്പി​ച്ചു

മ​ണ്ണാ​ര്‍ക്കാ​ട്: നി​ര്‍ദി​ഷ്ട ഗ്രീ​ന്‍ഫീ​ല്‍ഡ് ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന വ​നാ​തി​ര്‍ത്തി​ക​ളി​ല്‍ വ​ന്യ​ജീ​വി പ്ര​തി​രോ​ധ​ത്തി​നാ​യി ഒ​രു​ക്കേ​ണ്ട സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി (പ്രൊ​പ്പോ​സ​ല്‍) ദേ​ശീ​യ​സ​മി​തി​ക്ക് സ​മ​ര്‍പ്പി​ച്ചു. സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് തു​ട​ര്‍ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​ന്ന വി​വ​രം.

പാ​ത ക​ട​ന്നു​പോ​കു​ന്ന മ​ണ്ണാ​ര്‍ക്കാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള വ​നാ​തി​ര്‍ത്തി​ക​ളി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ള്‍പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ള്‍ മ​ണ്ണാ​ര്‍ക്കാ​ട്, സൈ​ല​ന്റ് വാ​ലി വ​നം ഡി​വി​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന് നേ​ര​ത്തെ സ​മ​ര്‍പ്പി​ച്ചി​രു​ന്നു

വ​നാ​തി​ര്‍ത്തി​ക​ളി​ല്‍ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍ന്ന് വ​ന്യ​ജീ​വി പ്ര​തി​രോ​ധ​ത്തി​നു​ള്ള പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കാ​ന്‍ വ​നം ഡി​വി​ഷ​നു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​ര​മാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​ത്.

തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പാ​ണ​ക്കാ​ട​ന്‍ നി​ക്ഷി​പ്ത വ​ന​ത്തി​ലേ​ക്ക് സൈ​ല​ന്റ് വാ​ലി മ​ല​നി​ര​ക​ളി​ല്‍ നി​ന്നു​ള്ള കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് വ​ന്യ​ജീ​വി മേ​ല്‍പ്പാ​ലം നി​ര്‍മി​ക്ക​ണ​മെ​ന്ന​താ​ണ് ശി​പാ​ര്‍ശ​ക​ളി​ലെ പ്ര​ധാ​നം.

വ​ന​ത്തി​ന് ചു​റ്റി​ലും കു​രു​ത്തി​ച്ചാ​ല്‍ മു​ത​ല്‍ ആ​ന​മൂ​ളി വ​രെ​യും റെ​യി​ല്‍വേ​ലി നി​ര്‍മാ​ണം, ആ​ന​മൂ​ളി മു​ത​ല്‍ വേ​ലി​ക്കാ​ട് വ​രെ നി​ര്‍മി​ക്കാ​ന്‍ പോ​കു​ന്ന സൗ​രോ​ര്‍ജ്ജ തൂ​ക്കു​വേ​ലി​യു​ടെ പ​രി​പാ​ല​നം, നി​ര്‍മി​ത ബു​ദ്ധി, ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ സം​വി​ധാ​നം, ദ്രു​ത​പ്ര​തി​ക​ര​ണ സേ​ന​യു​ടെ ശാ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. സൈ​ല​ന്റ് വാ​ലി വ​നം​ഡി​വി​ഷ​നി​ല്‍നി​ന്ന് ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ല്‍, വ​നാ​തി​ര്‍ത്തി​ക​ളി​ല്‍ വ​ന്യ​ജീ​വി സാ​ന്നി​ധ്യം മു​ന്‍കൂ​ട്ടി അ​റി​യാ​ന്‍ 18 നി​ര്‍മി​ത​ബു​ദ്ധി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. 43 കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ സൗ​രോ​ര്‍ജ തൂ​ക്കു​വേ​ലി, റെ​യി​ല്‍വേ​ലി, വ​ന​ത്തി​നു​ള്ളി​ല്‍ മൂ​ന്ന് ചെ​ക്ഡാം, പ​തി​ന​ഞ്ച് ഹെ​ക്ട​റി​ല്‍ സ്ട്രി​പ് പ്ലാ​ന്റി​ങ്, 30 കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ജൈ​വ വേ​ലി നി​ര്‍മാ​ണം, തീ​പി​ടി​ത്തം അ​ണ​ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍, ദ്രു​ത​പ്ര​തി​ക​ര​ണ സേ​ന​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍, ക്യാ​മ്പ് ഷെ​ഡ്ഡു​ക​ളു​ടെ നി​ര്‍മാ​ണം എ​ന്നി​വ​യു​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് പ്രൊ​പ്പോ​സ​ല്‍ ദേ​ശീ​യ​സ​മി​തി​ക്ക് സ​മ​ര്‍പ്പി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - Greenfield Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.