മണ്ണാര്‍ക്കാട്: ജ്യേഷ്ഠനെ കൊലപെടുത്തുകയും ജ്യേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും. അഗളി നെല്ലിപ്പതി പുത്തന്‍വീട്ടില്‍ പ്രഭാകരന് (45) കൊല്ലപ്പെട്ട കേസിലാണ് സഹോദരന് ശിവനുണ്ണി (42)യെ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അടക്കാത്തപക്ഷം രണ്ടു വര്‍ഷം അധിക തടവ് അനുഭവിക്കണം. 308 വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുകയില്‍നിന്ന് 50,000 രൂപ കൊല്ലപ്പെട്ട പ്രഭാകരന്റെ ഭാര്യക്കും മകനും നല്‍കാനും ജില്ല ജഡ്ജി ജോമോന് ജോണ്‍ വിധിച്ചു.
2016ലാണ് കേസിനാസ്പദമായ സംഭവം. കെട്ടിടനിര്‍മാണ തൊഴിലാളിയായ പ്രഭാകരന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിനു സമീപത്തെ വഴിയില്‍വച്ച് ശിവനുണ്ണി ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച പ്രഭാകരന്റെ ഭാര്യ വിജയയുടെ തുടയില്‍ മാരകമായി കുത്തിപ്പരിക്കേല്പ്പിക്കുകയുമുണ്ടായി. 2002ല്‍ ഇവരുടെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും വിഷം കഴിച്ച് മരിച്ചിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം പ്രഭാകരനാണെന്ന വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.
അഗളി സി.ഐയായിരുന്ന അബ്ദുൽ ബഷീര്‍ കേസന്വേഷണം പൂര്‍ത്തിയാക്കുകയും ശേഷമെത്തിയ അഗളി സി.ഐ എ.എം. സിദ്ദീഖ് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ജയന് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.