മണ്ണാർക്കാട്: ഹോട്ടൽ തകർക്കുകയും ഉടമയെയും തൊഴിലാളിയെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ പെരുണ്ടപ്പുറത്ത് യൂസഫ് (32), പോത്തേങ്ങൽ അബ്ദുൽ ഷുക്കൂർ (36), വള്ളൂർക്കാവിൽ ശിഹാബുദ്ദീൻ (33) എന്നിവരെയാണ് നാട്ടുകൽ എസ്.ഐ സദാശിവനും സംഘവും അറസ്റ്റ് ചെയ്ത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
കടയുടമ സൽസാലിന്റെ പരാതിയെ തുടർന്നാണ് നടപടി. നാട്ടുകൽ 53-ാം മൈലിൽ സൽസാൽ നടത്തുന്ന ഹോട്ടലിൽ രാത്രി 9.30ന് എത്തിയ യുവാക്കൾ ഓർഡർ ചെയ്ത ഭക്ഷണം പുറത്തുനിർത്തിയ കാറിലേക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയും ഇതിന് തയാറാകാത്തതിനെ തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നുമാണ് കേസ്.
തടയാൻ ശ്രമിച്ച തൊഴിലാളിക്കും മർദനമേറ്റു. ഫർണിച്ചറുകളും ഗ്ലാസും തകർത്തതിനെ തുടർന്ന് 50,000 രൂപയുയുടെ നാശനഷ്ടമുണ്ടായതായി പരാതിയുണ്ട്. സംഭവത്തിൽ അറസ്റ്റിലായവർക്കു പുറമേ നാട്ടുകൽ സ്വദേശികളായ റാഷിദ്, ബാദുഷ എന്നിവർക്കും, കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.