മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബാള്‍ അസോസിയേഷന് നടത്തുന്ന 11ാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ബുധനാഴ്ച മുതല്‍ ആശുപത്രിപ്പടി മുബാസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്റെ അംഗീകാരമുള്ള 20 ടീമുകളാണ് ഒരുമാസം നീണ്ട ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. നോക്കൗട്ട് മത്സരമാണ്.
രാത്രി എട്ടിന് മത്സരങ്ങള്‍ തുടങ്ങും. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടനദിനമായ ബുധനാഴ്ച വൈകീട്ട് ആറിന് സിനിമ താരങ്ങളായ കോട്ടയം നസീര്‍, വീണ നായര്‍, പാഷാണം ഷാജി എന്നിവര്‍ നയിക്കുന്ന കോമഡി ഷോയും ഗാനമേളയും നടക്കും. പരിപാടിക്കും മത്സരത്തിനുമായി അന്നേ ദിവസം 100 രൂപയാണ് ഈടാക്കുക. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എം.പിയും കലാപരിപാടികളുടെ ഉദ്ഘാടനം എന്‍. ഷംസുദ്ദീന് എം.എല്‍.എയും നിര്‍വഹിക്കും. കെ.എം.ജി മാവൂരും യുനൈറ്റഡ് എഫ്.സി. നെല്ലിക്കുത്തും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും.
മണ്ണാര്‍ക്കാട് മുല്ലാസ് വെഡ്ഡിങ് സെന്ററാണ് ടൂര്‍ണമെന്റിന്റെ സ്പോണ്സര്. വാര്‍ത്ത സമ്മേളനത്തില്‍ സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, എം.എഫ്.എ ഭാരവാഹികളായ ഫിറോസ് ബാബു, എം. സലീം, റസാക്ക്, ഇബ്രാഹിം, പി.എം. സഫീര്‍, കെ.പി.എം. ഷൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.