മണ്ണാര്‍ക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരുലക്ഷം രൂപ പിഴയുമടക്കണം. പിഴത്തുക അടക്കാത്തപക്ഷം രണ്ടുവര്‍ഷം അധിക കഠിനതടവും അനുഭവിക്കണം. ഷോളയൂര്‍ പഞ്ചായത്തിലെ തേക്കുമുക്കി ഉന്നതിയിലെ വള്ളി (40) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് രങ്കസ്വാമിയെ (64) മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷിച്ചത്.
2014 ഒക്ടോബര്‍ എട്ടിനാണ് വള്ളി കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ രങ്കസ്വാമി ചുറ്റികയും വടിയും ഉപയോഗിച്ച് വള്ളിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അഗളി സി.ഐ കെ.സി. വിനുവാണ് കേസ് അന്വേഷിച്ചത്. പിന്നീട് വന്ന സി.ഐ പി.എം. മനോജും തുടരന്വേഷണം നടത്തി. അഗളി ഡിവൈ.എസ്.പിയായിരുന്ന കെ.എം. ദേവസ്യയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജയന് ഹാജരായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, സുഭാഷിണി എന്നിവര്‍ പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.