ചിറ്റൂർ: പതിറ്റാണ്ടുകളായി ഉപയോഗിക്കാനാവാതെ കിടന്ന തടയണ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് വീണ്ടും പ്രവർത്തിക്കും. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കോരയാർ പുഴയിലാണ് ഒരു കേടുപാടുകളുമില്ലാത്ത തടയണയുള്ളത്. 90 വർഷത്തോളം പഴക്കമുള്ള തടയണയിൽനിന്ന് വെള്ളം തിരിച്ചുവിടാൻ കനാലുകൾ ഇല്ലാതിരുന്നതുമൂലം വെള്ളം പുഴയിലേക്കൊഴുക്കുകയായിരുന്നു പതിവ്. '
മഴനിഴൽ പ്രദേശമായ എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിൽ കുറഞ്ഞ അളവിൽ ലഭിക്കുന്ന മഴയെയും പറമ്പിക്കുളത്തുനിന്ന് ലഭിക്കുന്ന ജലത്തെയും ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. തമിഴ്നാട് അതിർത്തിയോട് കിടക്കുന്ന അണ്ണാചെട്ടിയാർ തടയണയിൽനിന്ന് എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, വടകരപതി എന്നീ പഞ്ചായത്തുകളിലെ 3000 ഏക്കർ കൃഷിക്ക് വെള്ളം എത്തിക്കാൻ ആകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറയുന്നു.
90 വർഷം പഴക്കമുള്ള ഈ തടയണയിൽ നിന്നുള്ള മണ്ണ് മൂടി നശിച്ച കനാൽ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുതുക്കി എടുക്കുകയാണ്. 14 കിലോമീറ്റർ ദുരമുള്ള കനാൽ ഈ മഴക്കാലത്ത് കർഷകർക്ക് ഉപയോഗപ്പെടുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.