ഒറ്റപ്പാലം: ഒരാഴ്ച മുമ്പ് വരെ ജലസമൃദ്ധിയിൽ നീരാടിയിരുന്ന നിള വരളുന്നു. കർക്കടകത്തിലെ പെരുമഴയിൽ ഇരുകര മുട്ടി പരന്നൊഴുകുന്ന നിള ദർശിച്ചവരിൽ അമ്പരപ്പുണ്ടാക്കുന്നതാണ് ഒറ്റപ്പാലത്ത് പുഴയുടെ ഈ ഭാവമാറ്റം. ലക്കിടിയിലും ഷൊർണൂരിലുമുള്ള നിളയിലെ സ്ഥിരം തടയണകൾ നിറഞ്ഞുകവിയുമ്പോഴാണ് ഇതിന് മധ്യത്തിലുള്ള ഒറ്റപ്പാലത്ത് പുഴയുടെ നിർവചനം തെറ്റുന്നത്.
ശക്തമായ മഴയിൽ നിറയുകയും മഴ പിൻവാങ്ങുന്നതിെൻറ അടുത്ത നിമിഷം വെള്ളം ഒഴിയുകയും ചെയ്യുന്നതാണ് ഏതാനും വർഷങ്ങളായി പുഴയുടെ പൊതുവായ ഒറ്റപ്പാലം കാഴ്ച. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് നിളയിൽ സ്ഥിരം തടയണ എന്നത് ഒറ്റപ്പാലത്തിെൻറ പൂവണിയാത്ത സ്വപ്‍നമാണ്. തടയണക്ക് ശിലയിട്ട് 13 വർഷം പിന്നിട്ടിട്ടും പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.