നെ​ടു​ങ്ങോ​ട്ടൂ​ർ എ.​എ​ൽ.​പി സ്കൂ​ൾ

നെടുങ്ങോട്ടൂര്‍ എ.എല്‍.പി സ്കൂള്‍ നൂറിന്‍റെ നിറവില്‍

പ​ട്ടാ​മ്പി: നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ നി​റ​വി​ൽ നെ​ടു​ങ്ങോ​ട്ടൂ​ര്‍ എ.​എ​ല്‍.​പി സ്കൂ​ള്‍. 1925ല്‍ ​ഓ​ത്തു​പ​ള്ളി​ക്കൂ​ട​മാ​യാ​ണ് നെ​ടു​ങ്ങോ​ട്ടൂ​ര്‍ പ​ടി​ഞ്ഞാ​റ​ക്ക​ള​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്. ദീ​ര്‍ഘ​കാ​ലം പ​ടി​ക്ക​ല്‍വാ​രി​യം കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്നു വി​ദ്യാ​ല​യം. ഇ​പ്പോ​ള്‍ മു​ന്‍ പാ​ള​യം പ​ള്ളി ഇ​മാം പി.​കെ.​കെ. അ​ഹ​മ്മ​ദ് കു​ട്ടി മൗ​ല​വി​യാ​ണ് മാ​നേ​ജ​ര്‍. ഒ​രു വ​ര്‍ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് നൂ​റാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 19ന് ​ന​ട​ക്കു​ന്ന പൂ​ര്‍വ വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​വും. തി​രു​വേ​ഗ​പ്പു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കാ​യി​ക​മേ​ള, ര​ക്ത​ദാ​ന ക്യാ​മ്പ്, യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം, ഘോ​ഷ​യാ​ത്ര, സ്മ​ര​ണി​ക പ്ര​കാ​ശ​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​മെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എം.​വി. അ​നി​ല്‍ കു​മാ​ര്‍, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍, ടി.​പി. അ​ഹ​മ്മ​ദ്, ടി. ​ഹൈ​ദ്രു, ടി.​പി. മാ​നു, പി.​കെ.​എം. ഷ​ഫീ​ഖ് എ​ന്നി​വ​ർ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Tags:    
News Summary - 100 years of Nedungotoor ALP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.