നെടുങ്ങോട്ടൂര്‍ എ.എല്‍.പി സ്കൂള്‍ നൂറിന്റെ നിറവില്‍
text_fieldsപട്ടാമ്പി: നൂറാം വാർഷികാഘോഷ നിറവിൽ നെടുങ്ങോട്ടൂര്‍ എ.എല്‍.പി സ്കൂള്‍. 1925ല്‍ ഓത്തുപള്ളിക്കൂടമായാണ് നെടുങ്ങോട്ടൂര്‍ പടിഞ്ഞാറക്കളത്തില് തുടക്കം കുറിച്ചത്. ദീര്‍ഘകാലം പടിക്കല്വാരിയം കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വിദ്യാലയം. ഇപ്പോള്‍ മുന്‍ പാളയം പള്ളി ഇമാം പി.കെ.കെ. അഹമ്മദ് കുട്ടി മൗലവിയാണ് മാനേജര്‍. ഒരു വര്‍ഷം നീളുന്ന പരിപാടികളോടെയാണ് നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. ഇതിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19ന് നടക്കുന്ന പൂര്‍വ വിദ്യാർഥി സംഗമത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്യും.
വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും.
കായികമേള, രക്തദാന ക്യാമ്പ്, യാത്രയയപ്പ് സമ്മേളനം, ഘോഷയാത്ര, സ്മരണിക പ്രകാശനം, കലാപരിപാടികള്‍ എന്നിവയും വിവിധ ദിവസങ്ങളിലായി നടത്തുമെന്ന് പ്രധാനാധ്യാപകന് എം.വി. അനില്‍ കുമാര്‍, സ്വാഗതസംഘം ചെയര്മാന് എം. രാധാകൃഷ്ണന്, ടി.പി. അഹമ്മദ്, ടി. ഹൈദ്രു, ടി.പി. മാനു, പി.കെ.എം. ഷഫീഖ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.