പുലാപ്പറ്റ: കനത്ത മഴയിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ഉമ്മനഴിയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടം. വീടിന്റെ ചുറ്റുമതിലും പ്രധാനപാതയുടെ വശങ്ങളും തകർന്നതിൽ ഉൾപ്പെടും. ഉമ്മനഴി വയനിപ്പാടം ഷുക്കൂറിന്റെ വീടിന്റെ ഒരുവശം, ചുറ്റുമതിൽ, ഉമ്മനഴി വയനിപ്പാടം സുൽഫിക്കറിന്റെ വീടിന്റെ ചുറ്റുമതിൽ എന്നിവയും മഴയിൽ തകർന്നു. മാസങ്ങൾക്ക് മുമ്പ് നവീകരിച്ച കോങ്ങാട്-മണ്ണാർക്കാട് പാതയുടെ അരികിടിഞ്ഞു. തിങ്കളാഴ്ച പുലർച്ച മൂന്നോയോടെയാണ് മഴ ശക്തി പ്രാപിച്ചതെന്ന് ഉമ്മനഴി നിവാസികൾ പറഞ്ഞു. ഇതിന് തുടർച്ചയായാണ് ഉഗ്രൻ ശബ്ദത്തോടുകൂടി വീടിന്റെ പിൻഭാഗത്തെ ചുറ്റുമതിലും പ്രതലവും ഇടിഞ്ഞത്. ഇരുപത്തടിയോളം താഴ്ചയിലേക്കാണ് മതിൽ വീണത്. ചുറ്റുമതിലിന്റെ താഴ്ഭാഗത്ത് അഴുക്കുചാൽ ക്രമീകരിച്ചിരുന്നു. ഇതുനല്ല രീതിയിൽ കല്ലുകൾ പാകി സംരക്ഷിക്കാത്തതാണ് ഒരുവശം തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. താഴ്ന്ന പ്രദേശമായതിനാൽ മഴവെള്ളം കുത്തിയൊലിച്ചു വന്നതാണ് സുൽഫിക്കറിന്റെ വീടിന്റെ ചുറ്റുമതിൽ തകരാൻ നിമിത്തമായതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
അതേസമയം, ടിപ്പു സുൽത്താൻ പാതയുടെ ക്രമീകരണത്തെ പറ്റി മുൻകാലങ്ങളിൽ ഉയർന്ന ആവശ്യങ്ങൾ പരിഗണിക്കാതെയാണ് ഡ്രൈനേജ് നിർമിച്ചിരിക്കുന്നതെന്ന് തദ്ദേശവാസികൾ പരാതിപ്പെട്ടു. ഉമ്മനഴി ജുമാമസ്ജിദ് പരിസരത്ത് കൾവർട്ട് നിർമിക്കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനവും നടപ്പിലായതുമില്ല.
കൂറ്റനാട്: മഴക്കാലം ശക്തിപ്രാപിക്കാനിരിക്കെ അതിര്‍ത്തികളിലെ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ചാലിശ്ശേരി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.അപകടമായ രീതിയില്‍ അയല്‍വാസികളുടെ വീടുകളിലേക്ക് ചാഞ്ഞുനില്ക്കുന്ന മരങ്ങളോ ശിഖിരങ്ങളോ ഉടമസ്ഥര്‍ തന്നെ മുറിച്ചുനീക്കണം. അല്ലാത്തപക്ഷം അതുമൂലമുണ്ടാവുന്ന അപകടങ്ങളില്‍ വരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഉടമസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും അവരുടെ പേരില്‍ കേസെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.