പുലാപ്പറ്റ: തകർന്ന കോങ്ങാട്-മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധം ശക്തം. റോഡിലുടനീളം കുഴി നിറഞ്ഞും വക്കിടിഞ്ഞും വാഹനഗതാഗതം ദുസ്സഹമായി. അഞ്ചുമാസങ്ങൾക്ക് മുമ്പ് റോഡ് നവീകരണ പ്രവൃത്തി പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, പുനരുദ്ധാരണ പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല. റോഡ് നവീകരിക്കാത്തതിനെതിരെ കോങ്ങാട്, പുലാപ്പറ്റ, കാരാകുർശ്ശി, മണ്ണാർക്കാട് പ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് സമരസമിതി രൂപവത്കരിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡൻറ് വി.വി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.
കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറുമാരായ പ്രേമൻ മണ്ണാർക്കാട്, പുലാപ്പറ്റ കമറുദ്ദീൻ, കാരാകുർശ്ശി സേധുമാധവൻ, ടി.യു. മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബുധനാഴ്ച മണ്ണാർക്കാട് മുതൽ കോങ്ങാടുവരെ സമരപ്രചാരണ ജാഥ നടത്താൻ തീരുമാനിച്ചു. മണ്ണാർക്കാട്, മുക്കണം, പള്ളികുറുപ്പ്, കിളിരാനി, കാരകുർശ്ശി അയ്യപ്പൻകാവ് ജങ്ഷൻ, കോരകടവ്, മില്ലുമ്പടി, പുലാപ്പറ്റ, ഉമ്മനഴി, വെണ്ണിയേടത്ത് കനാൽപ്പാലം, കൊട്ടശ്ശേരി, കോങ്ങാട് പ്രദേശങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും. ഡിസംബർ 30ന് വൈകീട്ട് നാലിന് ഉമ്മനഴി സെൻററിൽ പ്രതിഷേധ ജ്വാല സംഗമം നടത്തും. സമരസമിതി ഭാരവാഹികൾ: എൻ. ദിവാകരൻ, പി.എസ്. അബ്ദുൽ ഖാദർ, പി.ആർ. സുരേഷ് (രക്ഷാധികാരി), സി.എൻ. ശിവദാസൻ (ചെയർമാൻ), മണ്ണാർക്കാട് പ്രേമൻ, പി.എ. കമറുദ്ദീൻ പുലാപ്പറ്റ (വൈസ്ചെയർമാൻ), വി.വി. ഷൗക്കത്തലി (കൺവീനർ), വി. സേതുമാധവൻ, ടി.യു. മുരളീകൃഷ്ണൻ (ജോയൻറ് കൺവീനർ), രാമദാസൻ മാസ്റ്റർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.