പത്തനംതിട്ട: കോവിഡ് മഹാമാരിയുടെ കനത്ത പ്രഹരത്തിൽ ജീവിതം നിയന്ത്രണംവിട്ട നിലയിലാണ് ഒാേട്ടാ തൊഴിലാളികൾ. ദൈനംദിന ചെലവുകൾക്കുപോലും വക കണ്ടെത്താനാകാതെ കടുത്ത ദുരിതത്തിലാണ് എല്ലാവരും. ഒരുനേരത്തെ അരി വാങ്ങാൻപോലും കൈയിൽ കാശില്ലാതെ വിഷമിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയതിൽ പിന്നെ മുഴുവൻ ഒാേട്ടാ തൊഴിലാളികളും പ്രതിസന്ധിയിലാണ്. വലിയ പ്രതീക്ഷയോടെ ഓട്ടോ വാങ്ങിയവർ െദെനംദിന ജീവിതം തള്ളിനീക്കാനാവതെ കഷ്ടപ്പെടുകയാണ്. ഒന്നരവർഷമായി തുടരുന്ന ഇൗ അനിശ്ചിതത്വത്തിന് എന്ന് അറുതിയാകുമെന്ന് വ്യക്തതയില്ല.
ഒന്നാം ലോക്ഡൗണിനും ഇളവുകൾക്കും ശേഷം ജനജീവിതം സാധാരണ നിലയിലായതോടെ ഓട്ടോ തൊഴിലാളികൾ വലിയ പ്രതീക്ഷയിലായിരുന്നു. അതിനിടെയാണ് ഇപ്പോൾ രണ്ടാംതരംഗം. ആദ്യം ഇളവുകൾ വന്നെങ്കിലും ആളുകൾ ഓട്ടോയിൽ കയറാൻ മടിച്ചിരുന്നു. പേടിയും അനിശ്ചിതത്വവുമായിരുന്നു കാരണം. ആളുകൾ സ്വന്തം വാഹനങ്ങൾ കൂടുതൽ ഉപയോഗിച്ച് തുടങ്ങിയതും പ്രതികൂലമായി ബാധിച്ചു.
എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ജനജീവിതം സാധാരണ നിലയിലാകുമെന്ന് കരുതി ജീവിതം മുന്നോട്ടുനീക്കുകയായിരുന്നു ഇവർ. ഇന്ധനവില വർധനവും അനുബന്ധ ചെലവുകളുമെല്ലാംകൂടി നോക്കിയാൽ മിച്ചം തുകയായി ഒന്നും കിട്ടാത്ത കാലം കൂടിയാണിത്. ഈ സമയത്താണ് അപ്രതീക്ഷിതമായി രണ്ടാംതരംഗവും ലോക്ഡൗണുമെത്തിയത്. ഇതോടെ മറ്റ് മേഖലകളെ പോലെ ഒാേട്ടാക്കാരുടെ ഉപജീവനവും നിയന്ത്രണം തെറ്റി.
ക്ഷേമനിധി ബോർഡിൽനിന്ന് ലഭിച്ച 1000 രൂപയാണ് കോവിഡ് കാലത്തെ ഏക ആനുകൂല്യം. ജില്ല ആസ്ഥാനത്ത് മാത്രം 32 ഓട്ടോ സ്റ്റാൻഡുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൊത്തം 1500ഓളം തൊഴിലാളികൾ വരും. ഇവയിൽ പലരും ക്ഷേമനിധിയിൽ അംഗങ്ങളല്ല. അതുകൊണ്ടുതന്നെ ഇവർക്ക് ആനുകൂല്യങ്ങളും ഇല്ല. േവറെ പണിക്കുപോകാമെന്ന് വെച്ചാൽ അവയെല്ലാം നിലച്ച് കിടക്കുകയുമാണ്.
നെല്ലാരുവിഭാഗം ഓേട്ടാക്കാരും ബാങ്ക് വായ്പ എടുത്ത് വാഹനം വാങ്ങിയവരാണ്. പ്രതിമാസം 4000-5000 രൂപ വരെയാണ് തിരിച്ചടവ്. കോവിഡ് മൂലം ഒാട്ടം നിന്നേതാടെ പലരുടെയും തിരിച്ചടവും മുടങ്ങി. പലിശയടക്കം വലിയ തുക അടക്കാനുണ്ട്. ബാങ്കുകാർ ഒരു ഇളവുകളും നൽകാറില്ല. വലിയ പ്രതിസന്ധിക്കിടയിലും പണം അടക്കാൻ ബാങ്കുകാർ വിളിച്ചുകൊണ്ടിരിക്കുന്നു. ടാക്സ് അടക്കാനും നിവൃത്തിയില്ല. കോവിഡ് നിയന്ത്രണങ്ങൾ മാറിയാലും ഇന്ധനവില വർധിക്കുന്നത് വലിയ പ്രതിസന്ധിയായിരിക്കുമെന്ന് ഇവർ പറയുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) നേതൃത്വത്തിൽ പത്തനംതിട്ട ജില്ല മോട്ടോർ ക്ഷേമനിധി ഓഫിസിന് മുന്നിൽ കഴിഞ്ഞദിവസം ധർണ നടത്തിയിരുന്നു. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് 5000 രൂപ അടിയന്തര ധനസഹായം അനുവദിക്കുക, തൊഴിലാളികൾക്ക് തിരിച്ചടക്കുന്ന വ്യവസ്ഥയിൽ 10,000 രൂപ പലിശരഹിത വായ്പ നൽകുക, ഒരുവർഷത്തെ തൊഴിലാളികളുടെ അംശാദായ വിഹിതം പൂർണമായും ഒഴിവാക്കുക, തൊഴിലാളികളുടെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സഹായ പദ്ധതി ഏർപ്പെടുത്തുക, സ്കേറ്റഡ് വിഭാഗം തൊഴിലാളികൾക്ക് ഒരുതവണകൂടി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുക, അവർക്ക് നിലവിൽ 1000 രൂപ ധനസഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. കോവിഡ്, ഇന്ധന വിലവർധന ഇവ എല്ലാംകൊണ്ടും തൊഴിലാളികൾ ഏറെക്കാലമായി ദുരിതത്തിലാെണന്ന് മോട്ടോർ െതാഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല ജനറൽ സെക്രട്ടറി പി.കെ. ഗോപി പറഞ്ഞു. തൊഴിലാളികളെ സഹായിക്കാൻ മോേട്ടാർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു.
പന്തളം: പുരുഷന്മാരുടെ ആധിപത്യമുള്ള ഓട്ടോറിക്ഷ ഡ്രൈവർ തൊഴിലാക്കി ജലജയെത്തിയത് ജീവിതം ഒരുകരയിലെത്തിക്കാമെന്ന ആഗ്രഹത്തോടെയായിരുന്നു. കുഴപ്പമില്ലാത്ത വരുമാനവുമായി ജീവിച്ചുവരവെയാണ് കോവിഡ് മഹാമാരിയുടെ വരവ്. ഒരു വർഷത്തിലേറെയായി ഓട്ടോ റിക്ഷ ഓടാതായിട്ട്.
തുമ്പമൺ ഗ്രാമപഞ്ചായത്തിൽനിന്നും സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി 2017 ലാണ് ജലജക്ക് ഓട്ടോറിക്ഷ ലഭിച്ചത്. തുമ്പമൺ ഓട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഓടുന്നത്. കോവിഡ് കാലം വന്നതോടെ ജീവിതം താളം തെറ്റി. മാസംതോറും 3200 രൂപയോളം ഓട്ടോറിക്ഷക്ക് സി.സി. അടക്കണം. സി.സി മുടങ്ങിയിട്ട് ഒന്നര വർഷത്തോളമായി. ഓട്ടമില്ലാത്തതിനാൽ ഇപ്പോൾ സ്റ്റാൻഡിൽ പോകാറില്ല. കോവിഡ് വരുന്നതിന് മുമ്പ് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് ഓട്ടം പോയിരുന്നത്.
ദിവസവും 600 രൂപ മിച്ചം ലഭിച്ചിരുന്നു. ഭർത്താവ് ഉപേക്ഷിച്ച ജലജ, അസുഖബാധിതയായ അമ്മ രാജമ്മക്കും രണ്ടു മക്കൾക്കുമൊപ്പമാണ് താമസം. മുമ്പ് പത്രവിതരണവും വീട്ടുജോലികൾ ചെയ്തുമാണ് ജീവിതം മുന്നോട് പോയിരുന്നത്. പിന്നീട് 2015ലാണ് ഓട്ടോ ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞത്. 80ഓളം ഓട്ടോകളുള്ള തുമ്പമൺ സ്റ്റാൻഡിൽ ജലജയെ കൂടാതെ ഓമന, അമ്മിണി, സാവിത്രി എന്നിവരും ഓട്ടോ ഓടിക്കുന്ന വനിതകളാണ്.
റാന്നി: പ്രളയത്തിനു പിന്നാലെ കോവിഡും എത്തിയതോടെ ജീവിതം അക്ഷരാർഥത്തിൽ തറപറ്റിയെന്ന് റാന്നി മന്ദിരംപടിയിൽ ഓട്ടോ ഓടിക്കുന്ന ഉതിമൂട് തുണ്ടുമണ്ണിൽ മോൻസി (46) പറയുന്നു. 13 വർഷമായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നു. ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. 2018ൽ റാന്നി മേഖലയിലുണ്ടായ പ്രളയം കുറച്ചുനാൾ പ്രയാസപ്പെടുത്തിയിരുന്നു.
അതിൽനിന്ന് നാടും നഗരവും കരകയറി വന്ന് തൊഴിൽ മേഖല പുഷ്ടിപ്പെട്ടപ്പോൾ ഇരുട്ടടി പോലെയാണ് കോവിഡെത്തിയത്. ഒരു വർഷമായി ജീവിതത്തിൽ വലിയ ബാധ്യതകളാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് മക്കളുണ്ട്. മൂത്ത മകളുടെ നഴ്സിങ് പഠനത്തിനുവേണ്ടി ഓട്ടോ വിൽക്കേണ്ടി വന്നു. ഇപ്പോൾ വാടകക്ക് എടുത്ത് ഓടിക്കുകയാണ്. ലോക്ഡൗൺ കാരണം ഇപ്പോൾ ഓട്ടമില്ല. മകൾക്ക് നഴ്സിങ് പഠനത്തിന് ഫീസും മറ്റും വേണം. ടാപ്പിങ് അറിയാമെങ്കിലും പ്രയോജനമില്ല. മഴ കാരണം അതിനും പോകാൻ കഴിയുന്നില്ല.
അടൂർ: ഓട്ടോറിക്ഷ തൊഴിലാളികൾക്കായി കൂടുതൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് അടൂർ പന്നിവിഴ തസ്നി മൻസിലിൽ ഒാട്ടോ തൊഴിലാളിയായ എ. രാജന് പറയാനുള്ളത്. ലോക്ഡൗൺ കാലത്ത് ഓട്ടോ ഡ്രൈവർമാർ വളരെ കഷ്ടത്തിലാണ്.
ഒരു യാത്രക്കാരനെ മാത്രമേ ഓട്ടോയിൽ കയറ്റാവു എന്ന നിബന്ധന മൂലം ഓട്ടം കുറവാണ്. ഒറ്റക്കു പോകാൻ മിക്കവരും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കും. സ്വന്തമായി കാറില്ലാത്ത കുടുംബങ്ങളാണ് ആശുപത്രിയിലും മറ്റും പോകാൻ ഓട്ടോയെ ആശ്രയിക്കുനത്.
ലോക് ഡൗണിൽ ദിവസങ്ങളായി നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ എൻജിനും ബാറ്ററിയും കേടാകാതിരിക്കാൻ രാവിലെയോ വൈകീട്ടോ സ്റ്റാർട്ട് ചെയ്തു നോക്കണം. ഇതിന് ഇന്ധനം വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയായി. ദൈനംദിന വരുമാനത്തിൽനിന്ന് കുടുംബ ജീവിതം മുന്നോട്ട് നയിക്കുന്നവരാണ് ഓട്ടോ തൊഴിലാളികൾ.
കുടുംബ നിത്യചെലവും നിയമവിദ്യാർഥിയായ മകെൻറ വിദ്യാഭ്യാസ ചെലവുമൊക്കെ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് നടക്കുന്നത്. അടിക്കടിയുള്ള ഇന്ധനവില വർധനയും ആശങ്കയിലാക്കുന്നു രാജൻ പറഞ്ഞു.
മല്ലപ്പള്ളി: ഒരു വർഷത്തിലേറെയായി ജീവിതമാർഗമില്ലാതെ നട്ടംതിരിയുകയാണെന്ന് എഴുമറ്റൂർ ജങ്ഷനിലെ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായ നവാസ് പറയുന്നു. കുടുംബത്തിെൻറ ഏക വരുമാന മാർഗമാണ് ഇല്ലാതായത്. ഇപ്പോഴുള്ള ജീവിതം പലരുടെയും കാരുണ്യത്താലാണെന്ന് നവാസ് പറഞ്ഞു.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. ഇപ്പോൾ ജീവിക്കുന്നത് റേഷൻ കടയിൽനിന്ന് കിട്ടുന്ന കിറ്റുകൊണ്ടും സംഘടനകളും നല്ലവരായ ചില സുഹൃത്തുകളുടെ സഹായം കൊണ്ടുമാണെന്ന് നവാസ് പറഞ്ഞു. വീടിെൻറ വാടക മുടങ്ങിയിട്ട് മാസങ്ങളായി. അഞ്ച് സെൻറ് സ്ഥലമുണ്ട്. അവിടെയൊരു വീട് അതാണ് സ്വപ്നം. അത് വെറും സ്വപ്നമായി മാത്രം അവശേഷിക്കുമെന്ന ആശങ്കയിലാണ് നവാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.