കൊടുമൺ കൃഷിഭവൻ, കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നേതൃത്വത്തിൽ കർഷകരിൽനിന്നു ശേഖരിച്ച മെസഞ്ചിയാന ചെടിയുടെ ഇലകൾ കയറ്റിയയക്കാൻ പാക്കറ്റുകളിൽ നിറക്കുന്നു
കൊടുമൺ: ഉപയോഗം കൊണ്ടും വിലകൊണ്ടും വിപണി കീഴടക്കിയ മെസഞ്ചിയാന കൃഷിയിലൂടെ കാർഷികരംഗത്ത് വേറിട്ട പാത തുറക്കുകയാണ് കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. പല വിദേശരാജ്യങ്ങളിലും ആഘോഷങ്ങൾക്ക് അലങ്കരിക്കുമ്പോൾ ഒഴിച്ചുകൂടാനാകാത്ത സസ്യയിനമാണ് മെസഞ്ചിയാന ചെടിയുടെ ഇലകൾ.
പുഷ്പാലങ്കാരങ്ങൾക്ക് പശ്ചാത്തലമായി ക്രമീകരിക്കാൻ ഉപയോഗിക്കാവുന്ന ഇലകളാണ് ഇവയുടേത്. ബൊക്കകളിലും വേദി അലങ്കാരങ്ങൾക്കും മെസഞ്ചിയാന ഇലകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
കൃഷിഭവനും ഫാർമേഴ്സ് കമ്പനിയും മെസഞ്ചിയാന തൈകൾ ഒരുവർഷം മുൻപ് കർഷകർക്ക് വിതരണം ചെയ്യുകയും, തുടർന്ന് ആവശ്യം അനുസരിച്ച് ഇലകൾ പല സ്ഥലങ്ങളിലേക്ക് അയച്ച് കൊടുക്കുകയും ചെയ്യുന്നു.
കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മെസഞ്ചിയാന ഇലകൾ കർഷകരിൽനിന്നും ശേഖരിച്ചുതുടങ്ങി. കൊടുമണ്ണിലെ മിക്ക വാർഡുകളിലും കൃഷിയുണ്ട്. ചടങ്ങിൽ കമ്പനി ചെയമാർ എ.എൻ. സലിം, സി.ഇ.ഒ സി.എസ്. അഞ്ജു, കൃഷി ഓഫിസർ എസ്. രഞ്ജിത് കുമാർ എന്നിവർ പങ്കെടുത്തു.
കേരളത്തിൽ അധികം ആരും ചെയ്തിട്ടില്ലാത്ത ഈ കൃഷി പരമ്പരാഗ കൃഷി രീതികളെ ആശ്രയിക്കുന്ന കർഷകർക്ക് പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. വിവാഹങ്ങൾ, ആഘോഷങ്ങൾ എന്നിവയിലെല്ലാം പ്രധാന സ്ഥാനമാണ് മെസഞ്ചിയാനക്കുള്ളത്. 30 സെന്റീ മീറ്ററോളം നീളമുണ്ടാകും ഇലക്ക്. ഒരു ഇലക്ക് രണ്ടുരൂപ നൽകിയാണ് കർഷകരിൽനിന്നും ശേഖരിക്കുന്നത്. ഇപ്പോൾ ബംഗളൂരുവിലേക്കാണ് കയറ്റിയയക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.