കൊടുമൺ: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായുള്ള സാമൂഹിക ആഘാത പഠനം നടത്തുന്ന കൊച്ചി തൃക്കാക്കര ഭാരത മാത സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ മുമ്പാകെ കൊടുമൺ പ്ലാന്റേഷൻ മേഖല കൂടി ഉൾക്കൊള്ളിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സമർപ്പിക്കാൻ കൊടുമൺ ശബരി വിമാനത്താവള ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.
2570 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുമ്പോൾ ഒരാളിനെയും കുടിയൊഴിപ്പിക്കാതെ 3000 ഏക്കർ സ്ഥലം കൊടുമൺ പ്ലാന്റേഷനിൽ സർക്കാറിന്റേതായി ഉണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. കൺവീനർ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീജിത് ഭാനുദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ബിജു വർഗീസ്, എ. വിജയൻ നായർ, ആർ. പത്മകുമാർ, രാജൻ സുലൈമാൻ, സുരേഷ് കുഴിവേലി, സച്ചു രാധാകൃഷ്ണൻ, ടി.സി. മാത്യു, ജോൺസൺ കുളത്തും കരോട്ട് എന്നിവർ സംസാരിച്ചു.സെപ്റ്റംബർ അവസാനവാരം പത്തനംതിട്ട ടൗൺ ഹാളിൽ ജില്ലയിലെ പ്രമുഖരെ ഉൾക്കൊള്ളിച്ചുകൊണ്ട് സംവാദം നടത്താനും ഒക്ടോബറിൽ ജില്ലയിലെ പ്രവാസി മലയാളികളുടെ സഹായത്തോടെ ഡൽഹി, മുംബൈ, എറണാകുളം, ദുബൈ, അബൂദബി, യു.കെ, മസ്കത്ത്, സൗദി, ബഹ്റൈൻ, വാഷിങ്ടൺ, കാനഡ എന്നിവിടങ്ങളിൽ കൊടുമൺ വിമാനത്താവള ഐക്യദാർഢ്യ സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.