ജി​ല്ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് മീ​റ്റ്​ കൊ​ടു​മ​ൺ ഇ.​എം.​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജില്ല ജൂനിയർ അത്​ലറ്റിക്സ് മീറ്റ്​; മേ​ള ഇ​ന്ന്​ സ​മാ​പി​ക്കും

കൊ​ടു​മ​ൺ: കാ​യി​ക ​മി​ക​വി​ന്​ ഊ​ർ​ജ​മേ​കി ജി​ല്ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത്​ കു​ട്ടി​ക​ൾ.​

കൊ​ടു​മ​ൺ ഇ.​എം.​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള തി​ങ്ക​ളാ​ഴ്ച​ സ​മാ​പി​ക്കും. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. 14, 18, 19, 20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക മ​ത്സ​ര​ത്തി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്നു.

സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും സ്പോ​ർ​ട്സ് ക്ല​ബു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ പ​ത്ത​നം​തി​ട്ട ബേ​സി​ക് അ​ക്കാ​ദ​മി​യാ​യി​രു​ന്നു

ക്ല​ബ് വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ൾ. സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ്​ ജോ​ൺ​സ് സ്കൂ​ളാ​യി​രു​ന്നു.

അ​ത്​​ല​റ്റി​ക് മീ​റ്റ്​ ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ത്​​ല​റ്റി​ക്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ കെ. ​മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, മാ​ത്യു ടി. ​ജോ​ർ​ജ്, ജോ​ർ​ജ് ബി​നു രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 


മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി എ​ച്ച്. അ​മാ​നി​ക

കൊ​ടു​മ​ൺ: കൊ​ടു​മ​ണ്ണി​ൽ ന​ട​ക്കു​ന്ന ജി​ല്ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് പ​ത്ത​നം​തി​ട്ട ബേ​സി​ക് അ​ത്​​ല​റ്റി​ക്സ് ക്ല​ബി​ലെ എ​ച്ച്. അ​മാ​നി​ക. അ​ണ്ട​ർ 18 വി​ഭാ​ഗം 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ അ​മാ​നി​ക​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ക​ഴി​ഞ്ഞ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ 19 വി​ഭാ​ഗം റി​ലേ​യി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ലോ​ങ്​ ജം​പ്, 100 മീ​റ്റ​ർ ഇ​ന​ങ്ങ​ളി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു.


അ​ടൂ​ർ സെ​ന്‍റ്​ മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്. കോ​ന്നി​യി​ലാ​ണ് വീ​ട്. സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പി​ക സി​മി മ​റി​യം ജോ​സ്, ബേ​സി​ക് അ​ത്​​ല​റ്റി​ക്സ് ക്ല​ബി​ലെ റി​ജു​ൻ മാ​ത്യു എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

Tags:    
News Summary - Pathanamthitta District Junior Athletics Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.