കോന്നി: അരുവാപ്പുലം മുതുപേഴുങ്കലിൽ പട്ടാപ്പകൽ വീട് തുറന്ന് സ്വർണം അപഹരിച്ചു. ഇലവിനാൽ വീട്ടിൽ ബെൻസി മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. രാവിലെ ഒമ്പത് മണിയോടെ ബെൻസിയുടെ ഭാര്യ ലവ്സി വീട് പൂട്ടി താക്കോൽ കാർപെറ്റിന് അടിയിൽ വെച്ചിട്ട് കോന്നിയിലേക്കുപോയി. ബെൻസി പറമ്പിൽ കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന സമയത്തായിരുന്നു മോഷണം.
താക്കോലെടുത്ത് അകത്തുകടന്ന മോഷ്ടാവ് സ്വർണം കവർന്നശേഷം താക്കോൽ എടുത്ത സ്ഥാനത്തുതന്നെ തിരികെ വെക്കുകയും ചെയ്തു. അലമാരക്കുള്ളിൽ സൂക്ഷിച്ച രണ്ടരപ്പവൻ തൂക്കം വരുന്ന മാലയാണ് അപഹരിച്ചത്. ലവ്സി വീട്ടിൽ എത്തിയപ്പോൾ താക്കോൽ വെച്ചിരുന്ന സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു.
എന്നാൽ, വീട് തുറന്ന് അകത്ത് കടന്നപ്പോഴാണ് മാല മോഷണ വിവരം അറിയുന്നത്. വീടിനുള്ളിലെ സാധനങ്ങൾ അടക്കം മോഷ്ടാവ് വാരിവലിച്ച് ഇട്ടിരുന്നു. തുടർന്ന് വീട്ടുകാർ കോന്നി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐമാരായ രവീന്ദ്രൻ, സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറെൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.