കോന്നി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ രണ്ടാംഘട്ട യാർഡ് നിർമാണം പുരോഗമിക്കുന്നു. ബസ് സ്റ്റേഷൻ നിർമാണ പൂർത്തീകരണത്തിന് കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.16 കോടി അനുവദിച്ചിരുന്നു. ബസ് സ്റ്റേഷനിൽ നിലവിൽ യാർഡ് നിർമിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യാനും ഡ്രെയിനേജ് നിർമിക്കാനും 76.90 ലക്ഷം രൂപയാണ് അനുവദിച്ചത്.
നിലവിൽ യാർഡിന്റെ ജി.എസ്.ബി, ഡബ്ല്യു.എം.എം പ്രവൃത്തികൾ പൂർത്തിയായി. ഒരാഴ്ചക്കുള്ളിൽ ടാറിങ് പ്രവൃത്തികൾ പൂർത്തീകരിക്കും. യാത്രക്കാർക്കായി അമിനിറ്റി സെന്റർ, പൊലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമിക്കാൻ 39.86 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. യാർഡ് നിർമാണം പൊതുമരാമത്ത് നിരത്ത് വിഭാഗവും അമിനിറ്റി സെന്റർ നിർമാണം എൽ.എസ്.ജി.ഡിയുമാണ് നിർവഹണം നടത്തുന്നത്.
ബസ്സ്റ്റാൻഡിലെ നിലവിലുള്ള യാർഡിനായി ഒന്നരക്കോടി രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ചിരുന്നു. കെട്ടിട നിർമാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കാൻ 32 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എട്ടുലക്ഷം രൂപയും അനുബന്ധ ഉപകരണങ്ങൾ വാങ്ങാനായി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.