മഞ്ഞ വസന്തം വിതറി മഞ്ഞക്കര മുത്തി

കോന്നി: കല്ലാറിന്‍റെ കരകളിൽ വർണവിസ്മയം തീർക്കുകയാണ് മഞ്ഞത്തകരമുത്തി ശലഭങ്ങൾ. മഞ്ഞ നിറത്തിൽ കല്ലാറിന്‍റെ പരിസരങ്ങളിൽ കൂട്ടത്തോടെ കാണപ്പെടുന്ന ഈ ശലഭങ്ങൾ മനം കവരുന്നതാണ്. ആനതകരയും കണിക്കൊന്നയുടെ ഇലകളുമാണ് ഇതിന്‍റെ ലാർവ ഭക്ഷിക്കുന്നത്. കാട്ടിൽ വളരുന്ന ഇത്തരം ശലഭങ്ങൾക്ക് വലുപ്പം കൂടുതലാണ്.

മഴക്കാലത്തിന് മുമ്പ് ദേശാടനം നടത്തുന്ന ഇവറ്റകളെ കൂട്ടത്തോടെയാണ് കാണപ്പെടുന്നത്. ആനത്താരകളിലും മഞ്ഞത്തകരമുത്തി കാണപ്പെടുന്നുണ്ട്. കല്ലാറ്റിലെ പേരുവാലി കടവിൽ സീസൺ സമയങ്ങളിൽ ഇവരുടെ സ്ഥിരം സാന്നിധ്യമുണ്ട്.

മഞ്ഞതകര മുത്തികൾ കൂട്ടംകൂടിയിരിക്കുന്ന സ്ഥലങ്ങളിൽ അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടായാൽ ഇവ പറന്നകലും. നൂറുണക്കിന് ശലഭങ്ങൾ ഉള്ള കൂട്ടങ്ങൾ ചിതറി പറന്നാലും അവ മിനിറ്റുകൾക്കുള്ളിൽ പഴയ സ്ഥാനത്ത് വന്നിരിക്കുന്നതും പ്രത്യേകതയാണ്.

മഞ്ഞത്തകരമുത്തിയുടെ മുൻ ചിറകുകളുടെ മുൻ വക്കുകളിൽ കറുത്തനിറം പടർന്നുകിടക്കുന്നതും പ്രധാന സവിശേഷതയാണ്. കണിക്കൊന്നയുടെ ഇലക്കടിയിലാണ് ഇവ മുട്ടയിടുക. മുട്ടവിരിഞ്ഞിറങ്ങുന്ന ചെറുപുഴുക്കളുടെ ശരീരത്തിൽ ചെറുകുഴലുകളും കാണാം.

Tags:    
News Summary - Manjakkara muthi Butterflies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.