രേഷ്മ മറിയം റോയി (പഞ്ചായത്ത് പ്രസിഡന്റ്)
കോന്നി: 2023-24 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് ജില്ലയില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിനു പുറമെ, നൂതന പദ്ധതികളുടെ നടത്തിപ്പ്, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, സംസ്ഥാന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം, മാലിന്യസംസ്കരണം തുടങ്ങിയവയും സ്വരാജ് ട്രോഫി നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധ വിഷയങ്ങളിലെ മികവ് പരിഗണിച്ചാണ് വിദഗ്ധ സമിതി ജില്ലയിലെ 53 പഞ്ചായത്തുകളില്‍ അരുവാപ്പുലത്തെ തെരഞ്ഞെടുത്തത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
കഴിഞ്ഞ വർഷവും മികച്ച ഗ്രാമപഞ്ചായത്തെന്ന നേട്ടം അരുവാപ്പുലം കരസ്തമാക്കിയിരുന്നു. സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയാണ് ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 241 ചതുരശ്രകിലോമീറ്ററിലായി ജില്ലയില്‍ ഭൂവിസ്തൃതി കൂടിയതും തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്നതുമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ 8.65 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പാക്കിയത്.
സംസ്ഥാനത്തെ ആദ്യത്തെ കർഷക കഫേ, അരുവാപ്പുലം ചില്ലീസ് എന്ന പേരിൽ മുളകുപൊടി, വയോജന ക്ലബുകൾ, സ്പീച്ച് തെറപ്പി-ബി ദ സൗണ്ട്, ഗ്രാഫ്റ്റ് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന ഫ്രൂട്ട് വില്ലേജ് പദ്ധതി, ട്രൈബല്‍ മേഖലയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ് പരിഹരിക്കാൻ ന്യൂട്രി ട്രൈബ് പദ്ധതി, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തിയ വിനോദ യാത്ര സന്തോഷയാനം എന്നിവ ശ്രദ്ധനേടിയവ ആയിരുന്നു. ലൈഫ് ഭവനപദ്ധതിയില്‍ നൂറിലധികം വീടുകളുടെ നിര്‍മാണം കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തീകരിച്ചതും നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.