അനധികൃത കെട്ടിടം പൊളിച്ചുമാറ്റി

കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണത്തിന് തടസ്സമായി നിന്ന കോന്നി സെൻട്രൽ ജങ്ഷനിലെ വ്യാപാര സ്ഥാപനം കെ.എസ്.ടി.പി അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് പൊളിച്ചുനീക്കി.കോന്നി സെൻട്രൽ ജങ്ഷനിൽനിന്ന് പൂങ്കാവ്-ചന്ദനപ്പള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്തായാണ് കെട്ടിടം നിലനിന്നിരുന്നത്.

എന്നാൽ, ഉടമ കട പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുന്നയിച്ച് കേസ് ഫയൽ ചെയ്തിരുന്നു. ഇതുമൂലം പലതവണ ഉദ്യോഗസ്ഥർ എത്തിയെങ്കിലും കട പൊളിക്കാൻ സാധിക്കാതെ തിരികെ പോയിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ 11ഓടെ സ്ഥലത്ത് എത്തിയ കെ.എസ്.ടി.പി അധികൃതർ, പി.ഡബ്ല്യു.ഡി, പൊലീസ്, റവന്യൂ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭൂമി അളന്നുതിട്ടപ്പെടുത്തിയ ശേഷം മണ്ണുമാന്തി ഉപയോഗിച്ച് കട പൊളിക്കുകയായിരുന്നു.

കോന്നി തഹസിൽദാർ കുഞ്ഞച്ചൻ, ഭൂരേഖ തഹസിൽദാർ ബിനുരാജ്, കെ.എസ്.ടി.പി എ.ഇ ഷൈബി, എ.എക്സ്. ഇ റോജി, കോന്നി പി.ഡബ്ല്യു.ഡി എ.ഇ രൂപക്, കോന്നി പൊലീസ് സബ് ഇൻസ്പെക്ടർ സാജു എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - The illegal building was demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.