റാന്നി: പ്രളയത്തിൽ പമ്പാനദിയിൽ കൂറ്റൻ തടികൾ ഒഴുകിയെത്തുന്നത് പാലങ്ങൾക്ക് ഭീഷണി.പ്രളയത്തില്‍ ഒഴുകിയെത്തിയ തടി തൂണില്‍ ഇടിച്ചു തങ്ങി നില്‍ക്കുന്നതാണ് പാലത്തിന് ഭീക്ഷണിയാവുന്നത്. റാന്നിയില്‍ പമ്പാനദിക്കു കുറുകെ ഉപാസനക്കടവിനേയും പെരുമ്പുഴ കടവിനേയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയപാലത്തിന്‍റെ തൂണിലാണ് തടി കുടിങ്ങിക്കിടക്കുന്നത്.
കൂറ്റന്‍ തടി ഒഴുകിയെത്തി തൂണില്‍ തടഞ്ഞതോടെ നദിയുടെ ഒഴുക്കും ഗതിമാറിയിട്ടുണ്ട്.ഇവിടെ മണല്‍ തിട്ട രൂപപെടാന്‍ സാധ്യതയേറെയാണ്.കഴിഞ്ഞ മാസത്തിലുണ്ടായ വലിയ പ്രളയത്തിലും ഇത്തരത്തില്‍ തൂണില്‍ തടി തടഞ്ഞു നിന്നിരുന്നു.അന്നുണ്ടായ വ്യാപക പരാതിയെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി തടി കരയിലേക്ക് മാറ്റിയിരുന്നു. പഴയ രണ്ടു പാലങ്ങളുടെ തൂണിലും തടിയും മാലിന്യങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ട്.മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ അത് പാലത്തിന് കൂടുതല്‍ ബലക്ഷയത്തിന് കാരണമാകും.തകര്‍ന്നു വീണ പാലത്തിന്‍റെ അവശിഷ്ടങ്ങളും നദിയിലുണ്ട്.ഇതില്‍ തടഞ്ഞാണ് മാലിന്യങ്ങള്‍ കൂടുതലും കുന്നുകൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.