കോഴഞ്ചേരി: മഹാമാരിയും പ്രളയവും പിന്നീട് കോവിഡും നാടിനെ വിഴുങ്ങിയപ്പോൾ നിന്നുപോയ മധ്യതിരുവിതാംകൂറിന്റെ പുഷ്മേളയായ കോഴഞ്ചേരി പുഷ്പമേള പഴയ പ്രതാപത്തോടും ഊർജസ്വലതയോടും പുനരാവിഷ്കരിച്ചു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തുടങ്ങിയ പുഷ്പമേളയുടെ കാഴ്ചവിരുന്നും പുത്തൻ രുചിക്കൂട്ടുകളും അടുത്തറിയാനും ഷോപ്പിങ്ങിനും കലാ-സാംസ്കാരിക വിരുന്ന് ആസ്വദിക്കാനും എത്തുന്നവരിൽ ഏറെയും കുടുംബങ്ങളാണ്.
സ്വദേശിയും വിദേശിയുമായ അഞ്ഞൂറിലേറെ വ്യത്യസ്തയിനം പൂക്കളുടെ കാഴ്ചവിരുന്നിനൊപ്പം ഷോപ്പിങ് നടത്താനുമുള്ള അവസരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. കാറുകൾ, എസ്.യുവികൾ തുടങ്ങിയവയെ പരിചയപ്പെടാനും വ്യത്യസ്ത രുചിക്കൂട്ടുകളിലുള്ള കോഴിക്കോടൻ ഹൽവ, ചിപ്സ് എന്നിവക്കൊപ്പം ഫുഡ് കോർട്ടിൽ മൊണാർക്ക് ഡി 9 ന്റെ പ്രത്യേക രുചിക്കൂട്ടിൽ കിഴിബിരിയാണി, ചിക്കൻ കോക്കനട്ട് ഫ്രൈ, നാടൻ കറികൾ, ഫിഷ് തവ തുടങ്ങിയ വിഭവങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.